Latest News

അറബിക് സര്‍വ്വകലാശാലയ്ക്കായ് സമൂഹം മുന്നിട്ടിറങ്ങണം: ചെങ്കള കെ എംസി സി

ദുബൈ:[www.malabarflash.com] നിര്‍ദ്ദിഷ്ട അറബിക് സര്‍വ്വകലാശാലയ്ക്ക് വേണ്ടി പൊതുസമൂഹമാകെ ഒന്നിച്ചു അണിനിരക്കണമെന്ന് ദുബായ് കെ എംസി സി ചെങ്കള പഞ്ചായത്ത് പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു.

അറബിക് കേവലം ഒരുസമുദായത്തിന്റെയോ,സമൂഹത്തിന്റെയോ മാത്രം ഭാഷയായ് ചിത്രീകരിക്കുന്നത് ശരിയല്ല.

നമ്മുടെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്ന ഗള്‍ഫുരാഷ്ട്രങ്ങളിലെ മാതൃഭാഷ എന്നനിലക്ക് സുഗമമായ ആശയവിനിമയങ്ങള്‍ക്കും മികവുറ്റ ജോലി സാധ്യതകള്‍ക്കും ഏറെ പ്രയോജനപ്പെടുത്താവുന്ന ഭാഷയാണ് അറബിക്. വാണിജ്യാടിസ്ഥാനത്തില്‍ ഗള്‍ഫുനാടുകള്‍ ഏറെ മുന്നീട്ടുനില്‍ക്കുന്നു.

ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആറുഭാഷകളിലൊന്നായ അറബിക് അറബ്‌നാടുകളിലുള്ള ഇതരസമൂഹങ്ങള്‍ പോലും അറബ് ഭാഷ പഠിക്കാന്‍ ശ്രമിക്കുകയും അറബിക് പഠിച്ചത് വഴി ഈ നാടുകളില്‍ ഉന്നത സ്ഥാനങ്ങളിലെത്തിപ്പിടിക്കാന്‍ സാധ്യമാകുന്നതും ഇതിനെ എതിര്‍ക്കുന്നവര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.

പ്രസിഡണ്ട് ഇബ്രാഹിം ഐ പി എം അധ്യക്ഷനായ പഞ്ചായത്ത് ഭാരവാഹികളുടെ യോഗത്തിന് ജനറല്‍ സെക്രട്ടറി അസീസ് കമാലിയ സ്വാഗതം പറഞ്ഞു. വിജയരഥം ചീഫ് നൗഫല്‍ ചേരൂര്‍ വിഷയാവതരണം നടത്തി.

റിലീഫ് സെല്‍ ചെയര്‍മാന്‍ സത്താര്‍ നാരംപാടി കണ്‍വീനര്‍ കാദര്‍ പൈക്ക, ഐ ടി വിംഗ് മുഷ്താഖ് ചെര്‍ക്കള, വൈസ് പ്രസിഡന്റ് അസീസ് എതിര്‍ത്തോട്, സെക്രട്ടറിമാരായ റഫീഖ് എതിര്‍ത്തോട്, നാസര്‍ മല്ലം തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ ലത്തീഫ് മഠത്തില്‍ നന്ദി പ്രകാശിപ്പിച്ചു.




Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.