കണ്ണൂര്‍:[www.malabarflash.com] മാട്ടൂല്‍ മുട്ടം വെള്ളച്ചാലില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ക്ക് തീവെച്ചു. എന്‍ സി സി എസ് ക്ലബ്ബിനടുത്ത കെ ടി പി മുഹമ്മദ് സാലിഹിന്റെ കെ എല്‍ 60 എ 501 ബൈക്ക്, സഹോദരന്‍ ഉമ്മര്‍ ഫാറൂഖിന്റെ കെ എല്‍ 13 ആര്‍ 4407 ബൈക്കുമാണ് പുലര്‍ച്ചെ അഗ്നിക്കിരയാക്കിയത്.
അയല്‍വാസികളായ മൂന്ന് പേരെ സംശയിക്കുന്നുണ്ട്. വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകരാണ് മുഹമ്മദ് സാലിഹും ഉമ്മര്‍ ഫാറൂഖും. പോലീസ് സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment