കണ്ണൂര്‍:[www.malabarflash.com] ശ്രീകണ്ഠപുരത്തു കുടിലിനു തീയിട്ട ശേഷം വീട്ടമ്മയെ വെട്ടിപരിക്കേല്‍പ്പിച്ചു. പടിയൂര്‍ പാലയോട് കോളനിയില്‍ മനോഹരന്റെ ഭാര്യ വിലാസിനി (40)ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സഹോദരന്‍ മഹേഷിനെതിരേ ഇരിക്കൂര്‍ പോലീസ് കേസെടുത്തു.
വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. വിലാസിനിയുടെ വീടിന് സമീപമാണ് മഹേഷും താമസിക്കുന്നത്. ഓലമേഞ്ഞ വീട് പൂര്‍ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് എസ്‌ഐ കെ.വി. മഹേഷിന്റെ നേതൃത്വത്തില്‍ പോലീസ് ഉടന്‍ സ്ഥലത്തെത്തി. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment