Latest News

ഉദുമ പഞ്ചായത്ത് ഭരണ സമിതിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തി

ഉദുമ[www.malabarflash.com]: ഉദുമ ഗ്രാമ പഞ്ചായത്തിന്റെ രസീറ്റ് പുസ്തകം ഉപയോഗിച്ച് വ്യാപകമായി നികുതി പിരിച്ച് പണം സര്‍ക്കാരില്‍ അടക്കാതെ തട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന ഭരണ സമിതി രാജിവെക്കണമെന്ന ആവശ്യവുമായി ഉദുമ പഞ്ചായത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ നല്‍കിയ പരാതി പ്രശ്‌ന പരിഹാരത്തിനു മുമ്പേ തന്നെ പിന്‍വലിച്ചത് കുറ്റവാളികളെ സംരക്ഷിക്കാനാണെന്ന് റാലിയില്‍ വിമര്‍ശനമുയര്‍ന്നു.
മാര്‍ച്ച് യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം അഷറഫ് ഉദ്ഘാടനം ചെയ്തു.

എം.എച്ച് മുഹമ്മദ്കുഞ്ഞി, കാപ്പില്‍ കെ.ബി.എം ഷെരീഫ്, ഹസീബ് ടി.കെ, ഹാരീസ് അങ്കക്കളരി, ഹമീദ് മാങ്ങാട്, സത്താര്‍ മുക്കുന്നോത്ത്, കാപ്പില്‍ മുഹമ്മദ് പാഷ, പാലാട്ട് അബ്ദുല്‍റഹിമാന്‍
തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.