Latest News

ബെംഗളൂരൂ സ്‌ഫോടന കേസ്: മഅദനിക്കെതിരായ പ്രധാന സാക്ഷി കൂറുമാറി

ബെംഗളൂരൂ:[www.malabarflash.com] ബെംഗളൂരു സ്‌ഫോടനക്കേസില്‍ മഅദനിക്കെതിരായ പ്രധാന സാക്ഷി കൂറുമാറി. കുടക് സ്വദേശി റഫീഖാണ് കൂറുമാറിയത്. പൊലീസ് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രധാന സാക്ഷിയാക്കിയതെന്ന് റഫീഖ് ചൊവ്വാഴ്ച വിചാരണ കോടതിയില്‍ പറഞ്ഞു. സ്‌ഫോടന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രധാനസാക്ഷിയാക്കിയതെന്നും റഫീഖ് കോടതിയെ അറിയിച്ചു.

ബെംഗളൂരൂ സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രണം നടന്നതായി പറയുന്ന കുടകില്‍ വച്ച് മഅദനിയെ കണ്ടുവെന്നായിരുന്നു റഫീഖിന്റെ നേരത്തെയുള്ള മൊഴി. എന്നാല്‍ ഇത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പൊലീസ് സംഘം പറയിപ്പിച്ചതാണ്. താന്‍ കോടതിയില്‍ വച്ചാണ് മഅദനിയെ ആദ്യം കാണുന്നത്. തന്നെ സാക്ഷിയാക്കിയ അന്വേഷണ സംഘം ബലമായി ചില പേപ്പറുകളിലും മറ്റും ഒപ്പ് ഇടിവിച്ചിരുന്നു. ഇംഗ്ലീഷില്‍ എഴുതിയ ഏതാനും പേപ്പറുകളിലും ഒപ്പിട്ടുവാങ്ങി. ഇത് ഭീഷണിപ്പെടുത്തിയാണ് ചെയ്യിപ്പിച്ചത് റഫീഖ് വിചാരണ കോടതിയെ അറിയിച്ചു.

ബെംഗളൂരൂ സ്‌ഫോടന കേസില്‍ ചൊവ്വാഴ്ചയാണ് മഅദനിക്കെതിരായ പ്രധാന സാക്ഷിയായ റഫീഖിനെ കോടതി വിസ്തരിച്ചത്. ഈ സമയത്താണ് മുന്‍ നിലപാടില്‍ നിന്നുമാറി താന്‍ കുടകില്‍ വച്ച് മഅദനിയെ കണ്ടിട്ടില്ലെന്ന് റഫീഖ് കോടതിയെ അറിയിച്ചത്.ഇതോടെ കേസില്‍ കൂറുമാറുന്ന സാക്ഷികളുടെ എണ്ണം രണ്ടായി.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.