Latest News

കണ്ണൂരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് വെട്ടേറ്റു; പോലീസിനു നേരെ ആക്രമണം

കണ്ണൂര്‍:[www.malabarflash.com] കണ്ണൂരില്‍ സി.പി.എമ്മിന്റെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ വെട്ടി പരുക്കേല്‍പ്പിച്ചു. രാമന്തളി പുഞ്ചക്കാട്ട് ബ്രാഞ്ച് സെക്രട്ടറി ഹനീഷ്, പയ്യന്നൂര്‍ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി വിജയന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

വൈകുന്നേരമായിരുന്നു സംഭവം. ഗുരുതരമായ പരിക്കുകളോടെ ഇരുവരെയും പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സി.പി.എം ആരോപിച്ചു.

പയ്യന്നൂര്‍ പൂന്നക്കടവില്‍ പോലീസിനു നേരെയും ആക്രമണമുണ്ടായി. പോലീസ് വാഹനത്തിനു നേരെ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തുകയായിരുന്നുവെന്നു പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തില്‍ പഴയങ്ങാടി എസ്‌ഐ ഷൈന് പരിക്കേറ്റു. സിപിഎം-എസ്ഡിപിഐ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്താണ് ആക്രമം നടന്നത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.