മക്ക[www.malabarflash.com]: മക്കയിലെ ഹോട്ടലിലുണ്ടായ തീപ്പിടത്തില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ആയിരത്തോളം ഏഷ്യന്‍ ഹജ് തീര്‍ഥാടകരെ പ്രദേശത്തുനിന്നും ഒഴിപ്പിച്ചതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പേര് വെളിപ്പെടുത്താത്ത ഹോട്ടലിന്റെ എട്ടാം നിലയിലാണ് തീപ്പിടത്തമുണ്ടായത്. എങ്ങിനെയാണ് തീപ്പിടിത്തമുണ്ടായതെന്നും അറിവായിട്ടില്ല. പൊള്ളലേറ്റവരുടെ പേരും പുറത്തുവിട്ടിട്ടില്ല.

ചൊവ്വാഴ്ച തുടങ്ങുന്ന ഹജ്ജിനായി പത്ത് ലക്ഷത്തോളം വിശ്വാസികള്‍ ഇതിനകം മെക്കയിലെത്തിയിട്ടുണ്ട്. മലയാളികള്‍ക്ക് അപായമില്ലെന്നാണ് അറിയുന്നത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment