ബേക്കല്‍:[www.malabarflash.com] എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്നും മംഗളൂരുവിലേക്കുള്ള ചെന്നൈ മെയില്‍ ഒന്നര മണിക്കൂറോളം പള്ളിക്കര റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു. ഞായറാഴ്ച രാവിലെ 11.30 മണിയോടെ കടന്നുപോവുകയായിരുന്ന ട്രെയിന്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് പള്ളിക്കരയില്‍ നിര്‍ത്തിയിടുകയായിരുന്നു.
തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് ഒന്നര മണിക്കൂര്‍ കഴിഞ്ഞ് മംഗളൂരുവില്‍ നിന്നും എഞ്ചിന്‍ എത്തിച്ചാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ട്രെയിന്‍ വീണ്ടും പുറപ്പെട്ടത്. നൂറുകണക്കിന് യാത്രക്കാരാണ് ഒന്നരമണിക്കൂറോളം വഴിയില്‍കിടന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment