Latest News

ബാങ്ക് കൊള്ള; കവര്‍ച്ച നടക്കുമ്പോള്‍ ബാങ്കിന് പുറത്ത് കാവല്‍ നിന്ന യുവാവ് പിടിയില്‍

കാസര്‍കോട്: [www.malabarflash.com]എരിയാലിലെ കൂഡ്‌ലു സഹകരണ ബാങ്കില്‍ നിന്ന് 21 കിലോ സ്വര്‍ണവും 12 ലക്ഷം രൂപയും കൊള്ളയടിച്ച സംഘത്തിന് വിവരങ്ങള്‍ കൈമാറാന്‍ റോഡില്‍ നിയോഗിക്കപ്പെട്ട യുവാവിനെ പൊലീസ് പിടിച്ചു. ചൗക്കിക്ക് സമീപത്തെ ഷബീറാ(25)ണ് പിടിയിലായത്. കൊള്ളയടിക്കാന്‍ അഞ്ചംഗ സംഘം ബാങ്കില്‍ കയറിയപ്പോള്‍ പുറത്ത് കാവല്‍ നിര്‍ത്തിയത് ഷബീറിനെയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

ഷബീറിനെ ഗോവയില്‍ വെച്ചാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഷബീറിനെ കൂടാതെ ഏതാനും പേരെ കൂടി കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം കര്‍ണാടകയില്‍ വെച്ച് കഴിഞ്ഞ ദിവസം അറസ്റ്റിലായ ചൗക്കിയിലെ മഹ്ഷൂഖി(26)നെ തിങ്കളാഴ്ച രാത്രി കാസര്‍കോട്ടേക്ക് കൊണ്ടുവന്നു. മഹ്ഷൂഖിനെ ചോദ്യം ചെയ്തുവരികയാണ്. കൊള്ളയടി സംഘത്തില്‍ മഹ്ഷൂഖ് ഉണ്ടായിരുന്നുവെങ്കിലും തനിക്ക് അതിന്റെ പങ്കൊന്നും ലഭിച്ചില്ലെന്നാണ് ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് പൊലീസ് വിശ്വസിക്കുന്നില്ല. മറ്റു പ്രതികളുടെ വിവരങ്ങള്‍ക്ക് വേണ്ടി മഹ്ഷൂഖില്‍ നിന്നും മൊഴിയെടുത്തുവരുന്നു.

കൊള്ള നടന്ന തിങ്കളാഴ്ച വൈകിട്ട് രണ്ടുപേരെ മഹ്ഷൂഖ് ഉപ്പളയില്‍ നിന്നും എറണാകുളത്തേക്ക് വണ്ടി കയറ്റിവിട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവരെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചുവരികയാണ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.