Latest News

നാരായണന്‍വധം: വിജയന്‍ കീഴടങ്ങി; പുഷ്പന്‍ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്:[www.malabarflash.com] തായന്നൂര്‍ കായക്കുന്നിലെ സിപിഎം പ്രവര്‍ത്തകന്‍ സി നാരായണനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി ബി ജെ പി പ്രവര്‍ത്തകന്‍ കായക്കുന്നിലെ വിജയന്‍ (56) ചൊവ്വാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി.

നാരായണന്‍ വധക്കേസില്‍ ഗൂഡാലോചന കുറ്റമാണ് വിജയനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. ഈ കേസില്‍ പ്രേരണ കുറ്റത്തിന് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയ എരളാലിലെ ആനന്തന്‍ ഒളിവിലാണ്. 

കേസിലെ മുഖ്യപ്രതികളിലൊരാളായ എരളാലിലെ ശ്രീനാഥിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

സംഘര്‍ഷത്തില്‍ അടിവയറ്റില്‍ ഗുരുതരമായി കുത്തേറ്റ് കഴിഞ്ഞ ദിവസമായി മംഗലാപുരം എ ജെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പുഷ്പന്‍ ചൊവ്വാഴ്ച രാവിലെ ആശുപത്രി വിട്ടു. പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ഇന്നുച്ചയോടെ കാഞ്ഞങ്ങാട്ടെത്തിച്ചു. വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.