Latest News

ഷിബുവിന്റെ വെളിപ്പെടുത്തല്‍ യു.ഡി.എഫില്‍ ഭിന്നത

ഉദുമ[www.malabarflash.com]: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ, ഉദുമ മാങ്ങാട്ടെ സിപിഐ(എം) പ്രവര്‍ത്തകന്‍ എംബി ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷിബു കടവങ്ങാനത്തിന്റെ വെളിപ്പെടുത്തല്‍ യു.ഡി.എഫിനേററ കനത്ത പ്രഹരമായി.

ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അറിവുണ്ടായിരുന്നെന്ന് ഏഴാംപ്രതി ഷിബു കടവങ്ങാനത്തിന്റെ വെളിപ്പെടുത്തല്‍. യു.ഡി.എഫിനെയും പ്രത്യേകിച്ച് കോണ്‍ഗ്രസ്സ് നേതൃത്വത്തെയും അങ്കലാപ്പിലാക്കിയ വെളിപ്പെടുത്തലുണ്ടായതാകട്ടെ ബാലകൃഷ്ണന്റെ രക്തസാക്ഷിത്വ ദിനമായ ബുധനാഴ്ചയാണ്.

ഇതോടെ കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തലനാരിഴക്ക് നഷ്ടപ്പെട്ട ഉദുമ പഞ്ചായത്ത് പിടിച്ചെടുക്കാനുളള യു.ഡി.എഫിന്റെ ശ്രമങ്ങള്‍ക്കേററ തിരിച്ചടിയാണ് ഷിബുവിന്റെ വെളിപ്പെടുത്തലുകള്‍. ഇത് ആയുധമാക്കി പ്രചരണ രംഗത്തിറങ്ങാനാണ് ഇടതുപക്ഷം ഒരുങ്ങുന്നത്.

മാസങ്ങളായി ഉദുമയില്‍ മുസ്‌ലിം ലീഗ് നടത്തി വരുന്ന ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലൂടെ പഞ്ചായത്തിനെ യു.ഡി.എഫിന്റെ ശക്തി കേന്ദ്രമാക്കാന്‍ കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് ബാലകൃഷ്ണന്‍ വധക്കേസ് വീണ്ടും ചര്‍ച്ചയാകുന്നത്. ഇത് ലീഗ്- കോണ്‍ഗ്രസ്സ് ബന്ധത്തെ തന്നെ ബാധിച്ചേക്കുമെന്നാണ് ലീഗ് നേതൃത്വം നല്‍കുന്ന സൂചന.

ബുധനാഴ്ച പകല്‍ പതിനൊന്നോടെയാണ് ബാലകൃഷ്ണന്‍ കേസിലെ പിടികിട്ടാപ്പുള്ളി ഷിബു കടവങ്ങാനം കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്.
താന്‍ പിതാവിനെ പോലെ കണക്കാക്കുന്ന ഡിസിസി പ്രസിഡന്റ് സി കെ ശ്രീധരന്‍ ഉപദേശിച്ചതുപ്രകാരമാണ് കൊലക്ക് ശേഷം ഒളിവില്‍ പോയതെന്ന് ഷിബു വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണ് യു.ഡി.എഫിനെ കുഴക്കിയത്. 

ഉദുമ സഹകരണ ബാങ്ക് ജീവനക്കാരനായ തനിക്ക് അനിശ്ചിതകാലം അവധി അനുവദിച്ചത് ബാങ്ക് പ്രസിഡന്റായ സി കെ ശ്രീധരന്‍ ഇടപെട്ടാണ്. ഡിസിസി ജനറല്‍സെക്രട്ടറി വി ആര്‍ വിദ്യാസാഗര്‍, യൂത്തുകോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഹര്‍ഷാദ് മാങ്ങാട്, മറ്റൊരു നേതാവ് ശ്രീജയന്‍ പടിഞ്ഞാര്‍ എന്നിവര്‍ ആറ് തവണ രഹസ്യ ഗൂഡാലോചന നടത്തിയാണ് ബാലകൃഷ്ണനെ വധിച്ചത്. ഗൂഡാലോചനക്കാര്യം മണ്ഡലം പ്രസിഡന്റ് വാസു മാങ്ങാട് വഴി ഡിസിസി പ്രസിഡന്റിനെ അറിയിച്ചിരുന്നതായും ഷിബു വെളിപ്പെടുത്തുകയുണ്ടായി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.