Latest News

കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ ആഹാരത്തിനായി വീട്ടുവാതിലില്‍ മുട്ടിവിളിക്കുന്ന സാധുജീവിയുടെ വീഡിയോ വൈറലാകുന്നു

ന്യൂയോര്‍ക്ക്:[www.malabarflash.com] ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നം വിശപ്പിന്റെ വിളിയാണ്. മനുഷ്യനാകട്ടെ, മൃഗങ്ങളാകട്ടെ ഒരുനേരത്തെ ഭക്ഷണത്തിനു വേണ്ടിയാണ് അധ്വാനിക്കുന്നത്. അധ്വാനിക്കാന്‍ ശേഷിയില്ലാത്തവര്‍ ആഹാരത്തിനു വേണ്ടി മറ്റുള്ളവരുടെ മുന്നില്‍ യാചിക്കുന്നു. എന്നാല്‍, ഒരുനേരത്തെ ആഹാരം ചോദിച്ച് മൃഗങ്ങള്‍ എത്തിയാലോ..? കരടിവര്‍ഗത്തില്‍പെട്ട ചെറിയ മൃഗമായ റാക്കൂണ്‍ യുഎസിലെ ഒരു വീട്ടില്‍ ഭക്ഷണത്തിനായി മുട്ടിവിളിക്കുന്ന വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.


രാവിലെ വീടിനു മുന്നിലെ ചില്ലുവാതിലില്‍ മുട്ടുകേട്ടാണു വീട്ടമ്മ എത്തിയത്. നോക്കുമ്പോള്‍ ഒരു പെണ്‍റാക്കൂണ്‍ രണ്ടുകാലില്‍നിന്ന് കയ്യിലെ ഉരുളന്‍ കല്ലുപയോഗിച്ച് ചില്ലില്‍ മുട്ടുകയാണ്. വീടിനു വെളിയില്‍ പൂച്ചകള്‍ക്കു വയ്ക്കുന്ന ഭക്ഷണം എന്നും മോഷണം പോകുന്നത് വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. പിന്നീടാണ് അത് റാക്കൂണിന്റെ പണിയാണെന്നു മനസിലായത്. വിശപ്പിന്റെ കനത്ത വിളി മൂലമാണ് റാക്കൂണ്‍ വാതിലില്‍ മുട്ടിവിളിക്കുന്നതെന്നാണു വീട്ടമ്മ പറയുന്നത്. സംഭവം അവര്‍ കാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കണ്ണില്‍ ദൈന്യതയുമായി ഭക്ഷണത്തിനു മുട്ടിവിളിക്കുന്ന റാക്കൂണിന്റെ കരളുലയ്ക്കുന്ന വീഡിയോ നിരവധി പേരാണു കണ്്ടത്. വീഡിയോയില്‍ റാക്കൂണിനെക്കുറിച്ച് വീട്ടമ്മ വിവരിക്കുന്നുണ്ട്. റോക്‌സി എന്നാണ് അവര്‍ റാക്കൂണിനു പേരിട്ടിരിക്കുന്നത്. വീട്ടമ്മയുടെ പേരോ സ്ഥലമോ വെളിപ്പെടുത്തിയിട്ടില്ല.

റോക്‌സിക്ക് കുഞ്ഞുങ്ങളുണ്ടെന്നും അവരുടെ കൂടി വിശപ്പടക്കാനാണു വീട്ടിലെത്തിയതെന്നും അവര്‍ പറയുന്നു. ചില്ലുവാതില്‍ മുഴുവന്‍ കല്ലുകൊണ്്ട് പോറിയെങ്കിലും റോക്‌സിയുടെ പ്രവൃത്തി താന്‍ ഏറെ ആസ്വദിച്ചെന്ന് വീട്ടമ്മ പറഞ്ഞു. പിന്നീട് ദിവസവും റോക്‌സി ഭക്ഷണത്തിനായി വാതിലില്‍ മുട്ടാറുണ്ട്. റാക്കൂണുകളെ പകല്‍ പുറത്തുകണ്ടാല്‍ അതിന് പേവിഷബാധയേറ്റതാണെന്നാണു വിശ്വാസം. എന്നാല്‍, അതു ശരിയല്ലെന്നും മക്കളോടു വാത്സല്യമുള്ള റാക്കൂണ്‍ അതിന്റെ കുഞ്ഞുങ്ങളുടെ വിശപ്പടക്കാനാണു പകല്‍ എത്തുന്നതെന്നും വീട്ടമ്മ പറയുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.