കാസര്‍കോട്: [www.malabarflash.com] ഇരു വൃക്കകള്‍ക്കും രോഗം ബാധിച്ച് ചികിത്സാ സഹായം തേടുന്ന മദ്രസാ അധ്യാപകന്‍ മഹ് മൂദ് ദാരിമിക്ക് സഹായവുമായി ദുബൈ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. ദുബൈ എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി സ്വരൂപിച്ച ചികിത്സാ സഹായ ധനത്തിന്റെ ആദ്യ ഗഡു ഉപദേശക സമിതി കണ്‍വീനര്‍ മുനീര്‍ ചെര്‍ക്കളം ജില്ലാ എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയ്ക്ക് കൈമാറി.
നിര്‍ദ്ധന കുടംബത്തിന്റെ അത്താണിയായ മഹമൂദ് ദാരിമിയുടെ ദുരിത കഥ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പുറം ലോകം അറിഞ്ഞത് മുതല്‍ അദ്ദേഹത്തിന്റെ ജീവന്‍ നില നിര്‍ത്തുന്നതിനും വൃക്ക മാറ്റി വെക്കല്‍ ശാസ്ത്രക്രിയ അടക്കമുള്ള ചികില്‍സയ്ക്കുമായി നിരവധി സംഘടനകളും ഉദാരമനസ്‌കരും രംഗത്തെത്തുകയും സഹായ വാഗ്ദാനവും ചെയ്തിരുന്നു. ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങള്‍ സ്വരൂപിച്ച് നല്‍കുകയും ചെയ്തിരുന്നു എന്നാലും ചികിത്സക്ക് ഭീമമായ തുക ആവശ്യമായതിനാല്‍ സുമനസുകളുടെ സഹായം കാത്തിരിക്കുകയാണ് മഹമൂദ് ദാരിമി.
എറണാകുളത്ത് നടത്തിയ പരിശോധനയില്‍ വൃക്ക സ്വീകരിക്കുന്നതിന് ശരീരം സജ്ജമാണെന്ന് ബോധ്യമായതിനാല്‍ വൃക്ക ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ആഴ്ചയില്‍ മൂന്ന് തവണ മാലിക്ദീനാര്‍ ഹോസ്പിറ്റലില്‍ ഡയാലിസിസിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
ദുബൈ എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സുബൈര്‍ മാങ്ങാട്, ട്രഷറര്‍ സിദ്ദീഖ് കനിയടുക്കം, വൈസ് പ്രസിഡന്റ് ഇല്ല്യാസ് കട്ടക്കാല്‍, ഖാദര്‍ ഹാജി ചെങ്കള, ബി എം എ ഖാദര്‍ ചെങ്കള, ജാസിര്‍ ചെങ്കള, തുടങ്ങിയവര്‍ സഹായ ധന കൈമാറ്റ ചടങ്ങില്‍ സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment