Latest News

ആര്‍.എസ്.എസ് രാജ്യത്തെ കൊലക്കളമാക്കുന്നു: സുധീഷ് മിന്നി

ബിരിക്കുളം:[www.malabarflash.com] ആര്‍.എസ്.എസ് രാജ്യത്തെ കൊലക്കളമാക്കുകയാണ് ചെയ്യുന്നതെന്ന് മുന്‍ ആര്‍.എസ്.എസ് നേതാവ് സുധീഷ് മിന്നി പറഞ്ഞു. കാവിക്കൊടി പാറുന്ന സ്ഥലങ്ങള്‍ അരാജകത്വത്തിന്റെ കേന്ദ്രങ്ങളാണെന്നും അതിനു തടയിടാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സി.പി.എം നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മതവര്‍ഗീയതയ്ക്കും ജാതീയതയ്ക്കുമെതിരെ ബിരിക്കുളത്ത് സംഘടിപ്പിച്ച കിനാനൂര്‍ കരിന്തളം പഞ്ചായത്ത് തല മാനവ സൗഹൃദസദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടകസമിതി ചെയര്‍മാന്‍ പി.വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

സാംസ്‌കാരിക പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി നാരായണന്‍, വി.കെ രാജന്‍, എം.ലക്ഷ്മി, ഏരിയാ സെക്രട്ടറി ടി.കെ രവി, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.പത്മനാഭന്‍, എന്‍.കെ തമ്പാന്‍, എം.കെ പണിക്കര്‍, വി.പ്രകാശന്‍, ലോക്കല്‍ സെക്രട്ടറിമാരായ പി.കൃഷ്ണന്‍, വി.സുധാകരന്‍, കെ.ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.