Latest News

കുഡ്‌ലു ബാങ്ക് കവര്‍ച്ച ബി.ജെ.പിയുടെ പ്രസ്താവന വീഴ്ചമറച്ചു വെക്കാന്‍: മുസ്‌ലിം ലീഗ്

കാസര്‍കോട്: [www.malbarflash.com]കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്ക് കൊള്ളയുടെ അന്വേഷണം ഉന്നത ടീമിനെ കൊണ്ടന്വേഷിപ്പിക്കണമെന്ന ബി.ജെ.പി.യുടെ പ്രസ്താവന ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ സര്‍വ്വാത്മന സ്വാഗതം ചെയ്യുമെന്ന് മുസ്‌ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍ പ്രസ്താവിച്ചു.

സഹകരണ ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പെടുത്തണം. ബാങ്കിലെ ഇടപാടുകാരുടെ നഷ്ടത്തിന് പരിഹാരമാകുന്ന ഏതു നടപടിക്കും ലീഗിന്റെ പിന്തുണ ഉണ്ടാകും മുമ്പുണ്ടായ കവര്‍ച്ചയില്‍ നഷ്ടം സംഭവിച്ച മുഴുവന്‍ ഉപഭോക്താക്കള്‍ക്കും നഷ്ടപരിഹാരം അനുവദിക്കണം. മുന്‍കവര്‍ച്ചയില്‍ നഷ്ടപ്പെട്ടതും തിരികെക്കിട്ടിയതുമായ സ്വര്‍ണ്ണം നഷ്ടം നേരിട്ട ഉപഭോക്താക്കള്‍ക്ക് നല്‍കാതെ അനങ്ങാപാറ നയം സ്വീകരിക്കുന്ന ബാങ്ക്അധികൃതരുടെ നയം സംശയാസ്പദമാണ്. 

തികച്ചും നിയമവിരുദ്ധമായിട്ടാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ഒരു തവണ ബാങ്കിലെത്തുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന യാഥാര്‍ത്ഥ്യമാണ്. കോടികളുടെ ഇടപാട് നടത്തുന്ന ബാങ്കില്‍ സി.സി.ടിവി ക്യാമറ സ്ഥാപിക്കാതിരുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്. അപായ സൈറന്‍ മണി ഇല്ലാത്ത ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരില്ലാത്തതും വലിയ പോരായ്മയാണ്. 

അഞ്ചു കിലോ സ്വര്‍ണ്ണം വെക്കാന്‍ പോലും സൗകര്യമില്ലാത്ത ബാങ്കില്‍ 25 കിലോ സ്വര്‍ണ്ണം സൂക്ഷിച്ചതെന്തിനാണെന്ന് അധികൃതര്‍ വ്യക്തമാക്കണം. ഇത്രയും സ്വര്‍ണ്ണത്തിന്റെ ഇടപാട് നടത്തിയ ബാങ്കില്‍ അപ്രൈസര്‍ ഇല്ലാത്തതും സംശയം വര്‍ധിപ്പിക്കുന്നതാണ്. 

ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ സ്‌ട്രോംഗ് റൂമിന്റെ താക്കോല്‍ മേശപ്പുറത്ത് വെച്ച് പോയ സെക്രട്ടറിയുടെ നടപടി തെറ്റാണ്. ഉത്തരവാദിത്തല്‍ വീഴ്ച വരുത്തിയ ജീവനക്കാരെ പിരിച്ച് വിടണം. തെരഞ്ഞടുപ്പ് നടത്താതെ രേഖകള്‍ തട്ടിക്കൂട്ടി വ്യാജമായി നിര്‍മ്മിച്ച് അധികാരത്തില്‍ കടിച്ച് തൂങ്ങി ബാങ്കിനെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ബി.ജെ.പി ഭരണസമിതിക്കും കവര്‍ച്ചയുടെ ഉത്തരവാദിത്തില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയില്ല. ഇതെല്ലാം മറച്ച് വെച്ച് മുസ്‌ലിം ലീഗിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ബി.ജെ.പി പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.