Latest News

കുഡ്‌ലു ബാങ്ക് കവര്‍ച്ച: മുഖ്യപ്രതി ഷെരീഫ് അറസ്റ്റില്‍

കാസര്‍കോട്:[www.malabarflash.com] കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് അഞ്ചരക്കോടിയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ മുഖ്യ പ്രതി പിടിയിലായി. ചൗക്കി കല്ലങ്കൈ സ്വദേശിയും ബന്തിയോട് പച്ചമ്പള്ളത്ത് താമസക്കാരനുമായ ദുല്‍ ദുല്‍ ഷരീഫ് (44) ആണയ അറസ്റ്റിലായത്. കര്‍ണാടക ഗോവ അതിര്‍ത്തിയില്‍ കാര്‍വാറില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

ഷരീഫിന്റെ ബന്തിയോട് പച്ചമ്പള്ളത്തെ വീടിന് സമീപത്തെ തെങ്ങിന്‍ ചുവട്ടില്‍നിന്നുമാണ് ബാങ്കില്‍നിന്നും കൊള്ളയടിച്ച 10 കിലോയോളം സ്വര്‍ണം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. ബാക്കിസ്വര്‍ണവും മറ്റു പ്രതികളേയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ്, കേസ് അന്വേഷണത്തിന് മേല്‍നോട്ടംവഹിക്കുന്ന കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, കേസന്വേഷിക്കുന്ന കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേസില്‍ നേരത്തെ രണ്ടുപേരെ അറസ്റ്റുചെയ്തിരുന്നു. കവര്‍ച്ചയില്‍ നേരിട്ട് പങ്കുള്ള ചൗക്കി ബദര്‍ നഗറിലെ കെ.എ.മുഹമ്മദ് സാബീര്‍ (27), ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന ചൗക്കി കുന്നിലിലെ അബ്ദുള്‍ മഹ്ഷൂഖ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ബുധനാഴ്ച രാത്രി ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

പ്രതികള്‍ നല്കിയ മൊഴിപ്രകാരം കവര്‍ച്ചയ്ക്കുശേഷം സ്വര്‍ണം ഒളിപ്പിച്ചുവെന്ന് പറയുന്ന കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ അതിഥിമന്ദിരത്തിനടുത്തും കുളങ്കര റോഡിന് സമീപത്തും ബുധനാഴ്ച വൈകിട്ടോടെ തെളിവെടുപ്പ് നടത്തി. ഇവിടെനിന്ന് പ്രതികള്‍ ഒളിപ്പിച്ച കവര്‍ച്ചസ്വര്‍ണത്തിന്റെ ചെറിയൊരുഭാഗം കിട്ടിയിരുന്നു.

കുഡ്‌ലു ബാങ്കില്‍നിന്ന് 10 ദിവസം മുമ്പാണ് പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗസംഘം 20 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും ഉള്‍പ്പെടെ അഞ്ചരക്കോടി കവര്‍ന്നത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.