Latest News

പാലായിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍

പാല:[www.malabarflash.com] കോട്ടയം പാലാ ലിസ്യു കര്‍മലീത്താ മഠത്തില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. സിസ്റ്റര്‍ അമല (69) ആണ് മരിച്ചത്. മുറിക്കുള്ളിലെ ഇവരുടെ കട്ടിലില്‍ നെറ്റിയില്‍ മുറിവേറ്റ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സിസ്റ്റര്‍ രാവിലെ കുര്‍ബാനയില്‍ പങ്കെടുത്താതിരുന്നതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയുടെ വാതില്‍ ചാരിയ നിലയിലായിരുന്നു. പനി ബാധിച്ച് രണ്ടു മൂന്നു ദിവസമായി വിശ്രമത്തിലായിരുന്നു സിസ്റ്റര്‍ എന്ന് മഠം അധികൃതര്‍ പറഞ്ഞു.

സുഖമില്ലാതിരുന്നപ്പോഴും രാവിലത്തെ കുര്‍ബാന മുടക്കാറില്ലായിരുന്നു. ഇന്ന് രാവിലെ പതിവിന് വിരുദ്ധമായി കുര്‍ബാനയില്‍ പങ്കെടുക്കാത്തതിനാലാണ് അന്വേഷിച്ചത്. നെറ്റിക്കേറ്റ മുറിവാണ് മരണകാരണമെന്നാണ് സൂചന.

കൊലപാതകമാണന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോണ്‍വെന്റിന് സമീപത്തെ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീകളും ഈ കോണ്‍വെന്റില്‍ താമസക്കാരായുണ്ട്. രാത്രി കാലങ്ങളില്‍ പലരും ആസ്പത്രിയിലേക്കും തിരിച്ചും കോണ്‍വെന്റില്‍ നിന്ന് പോകാറുണ്ടെന്നും അതിനാല്‍ പുറമെ നിന്നാരെങ്കിലും വന്നിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്നുമാണ് മഠം അധികൃതര്‍ പറയുന്നത്.

കോട്ടയം രാമപുരം വാലുമ്മേലില്‍ പരേതരായ വി.ഡി. അഗസ്തിയുടേയും ഏലിയുടേയും മകളാണ് സി.അമല. കര്‍മലീത്ത സന്യാസമൂഹത്തിന്റെ പാലാ പ്രൊവിന്‍ഷ്യല്‍ സി. ലൂസി മരിയ, അസീസി സന്യാസ സഭാംഗം സി.ഹില്‍ഡ, പരേതയായ സിസിലി എന്നിവര്‍ സഹോദരങ്ങളാണ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.