Latest News

കുറഞ്ഞവിലയ്ക്ക് സ്വര്‍ണം നല്‍കാമെന്നുപറഞ്ഞ് തട്ടിപ്പുനടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍

പാലക്കാട്:[www.malabarflash.com] കുറഞ്ഞവിലയ്ക്ക് സ്വര്‍ണം നല്‍കുമെന്ന് മോഹിപ്പിച്ച് ബെംഗളൂരു സ്വദേശിയില്‍നിന്ന് അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇടനിലക്കാരായ മലപ്പുറം മോങ്ങം അയന്തിയില്‍ വീട്ടില്‍ ഉണ്ണിഹസ്സന്‍ (67), കോഴിക്കോട് കല്ലാച്ചി കിഴക്കേമാച്ചം വീട്ടില്‍ രാജന്‍ (48), പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി നടുവത്ത്പാറ കോട്ടയില്‍ വീട്ടില്‍ കൃഷ്ണദാസ് (42) എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതി ലത്തീഫിനെ പിടികൂടാന്‍ സാധിച്ചില്ല.

ചൊവ്വാഴ്ച പാലക്കാട് മേപ്പറമ്പിലാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരു ആര്‍.സി. പുരം സ്വദേശിയായ മുജീബ്‌റഹ്മാനും ഇടനിലക്കാരായ മൂന്നുപേരും തമ്മില്‍ നേരത്തെ ഇടപാട് പറഞ്ഞുറപ്പിച്ചിരുന്നു. ഒരുഗ്രാം സ്വര്‍ണത്തിന് വിപണിവിലയില്‍നിന്ന് 250രൂപ വീതം കുറച്ച് അഞ്ചരലക്ഷത്തിന്റെ സ്വര്‍ണ ഇടപാടാണ് ഉറപ്പിച്ചത്. ശേഷം ചൊവ്വാഴ്ച ഇവര്‍ മുജീബ്‌റഹ്മാന് ലത്തീഫിനെ പരിചയപ്പെടുത്തി.

മുന്‍ പറഞ്ഞതുപ്രകാരം പണവുമായെത്തിയ മുജീബ്‌റഹ്മാനെ കബളിപ്പിച്ച് ലത്തീഫ് പണവുമായി മുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇടനിലക്കരും ലത്തീഫുമായി വാഗ്വാദം നടന്നു.
മുജീബിന്റെ പരാതിയില്‍ നോര്‍ത്ത് പോലീസ് ഇടനിലനിന്ന മൂവരെയും അറസ്റ്റുചെയ്തു. ഇവരുടെയും ഒന്നാംപ്രതി ലത്തീഫിന്റെയും പേരില്‍ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തു.




 
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.