ചാവക്കാട്:[www.malabarflash.com] പ്രവാസി വ്യവസായിയുടെ അടച്ചിട്ട വീട്ടില്‍ നിന്ന് 500 പവന്‍ സ്വര്‍ണാഭരണവും അരക്കോടിയുടെ വജ്രം പതിപ്പിച്ച ആഭരണങ്ങളും കവര്‍ന്നു. ദുബൈ ആസ്ഥാനമായ പ്രമുഖ വ്യവസായ ഗ്രൂപ് ജലീല്‍ ഹോള്‍ഡിങ്സിന്‍െറ ചെയര്‍മാന്‍ തടാകം കുഞ്ഞുമുഹമ്മദ് എന്ന വെണ്‍മാടത്തയില്‍ കുഞ്ഞുമുഹമ്മദ് ഹാജിയുടെ വടക്കേക്കാട്ടെ ഇരുനില വീട്ടിലാണ് നാടിനെ നടുക്കി ഒന്നരക്കോടിയുടെ കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറംലോകം അറിയുന്നത്.
കുഞ്ഞുമുഹമ്മദും കുടുംബവും ദുബൈയിലാണ് സ്ഥിരതാമസം. കഴിഞ്ഞ 20നാണ് ഇവര്‍ അവസാനം നാട്ടില്‍ വന്നുപോയത്. വീട്ടില്‍ കാവല്‍ക്കാരായി നേപ്പാള്‍ സ്വദേശി നവസിങ്ങും മൂകനും ബധിരനുമായ കുന്നംകുളം സ്വദേശി മധ്യവയസ്കനും മാത്രമാണുള്ളത്. വീടിന് സമീപത്തെ ഒൗട്ട്ഹൗസിലായിരുന്ന ഇരുവരും ചൊവ്വാഴ്ച രാവിലെയോടെയാണ് മോഷണവിവരം അറിയുന്നത്.

വീടിന്‍െറ പിന്‍വാതില്‍ തുറന്നശേഷം താഴത്തെ നിലയിലെയും മുകള്‍ നിലയിലെയും രണ്ട് വാതിലുകള്‍ വീതം തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. കുഞ്ഞുമുഹമ്മദിന്‍െറ കിടപ്പറയിലെ ലോക്കറിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. സമീപത്തെ സ്റ്റീല്‍ അലമാരയുടെ വാതില്‍ തകര്‍ത്ത് ലോക്കറിന്‍െറ താക്കോല്‍ കൈക്കലാക്കിയ ശേഷമായിരുന്നു മോഷണം. സംഘത്തില്‍ മൂന്ന് പേരില്‍ കൂടുതലുള്ളതായി പൊലീസ് സംശയിക്കുന്നു.
മരം കൊണ്ട് പൊതിഞ്ഞ് അലമാര പോലെ തോന്നിക്കുന്ന ലോക്കര്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. മുകള്‍ നിലയിലെ കിടപ്പുമുറികളിലെ വസ്ത്രങ്ങളും ബെഡുകളുമെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. മണിക്കൂറുകള്‍ പരിശ്രമിച്ചാണ് സംഘം വീട് അരിച്ചു പെറുക്കി ആഭരണങ്ങളുമായി കടന്നതെന്നാണ് സൂചന.

വടക്കേക്കാട് സെന്‍ററിന് പടിഞ്ഞാറ് എടക്കര റോഡിലെ നാലര ഏക്കറോളം സ്ഥലത്താണ് മോഷണം നടന്ന വീട്. പ്രധാന കവാടത്തിന് പുറമെ ഒരാള്‍ പൊക്കത്തിലുള്ള ചുറ്റുമതിലിന്‍െറ വടക്കു കിഴക്കു ഭാഗത്ത് ചെറിയ ഇരുമ്പ് വാതിലുമുണ്ട്. ഈ വഴിയാണ് മോഷ്ടാക്കള്‍ വീട്ടുവളപ്പിലത്തെിയതെന്ന് സംശയിക്കുന്നു. തൃശൂരില്‍ നിന്നത്തെിയ ഡോഗ് സ്ക്വാഡിലെ നായ ഈ വഴി പുറത്തുകടന്ന് കിഴക്കു ഭാഗത്തെ റോഡുവരെ ഓടി. ഈ ഭാഗത്താകാം മോഷ്ടാക്കള്‍ വാഹനം നിര്‍ത്തിയതെന്ന് കരുതുന്നു.
തൃശൂര്‍ റേഞ്ച് ഐ.ജി സുരേഷ് രാജ് പുരോഹിത്, ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സുരേഷ്ബാബു, ജില്ലാ അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി സുരേന്ദ്രന്‍, ചാവക്കാട് സി.ഐ എ.ജെ. ജോണ്‍സണ്‍, കുന്നംകുളം സി.ഐ കൃഷ്ണദാസ്, ചാവക്കാട് എസ്.ഐ പി.ഡി. അനൂപ് മോന്‍, വടക്കേക്കാട് എസ്.ഐ ടി.എസ്. റനീഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. വിരലടയാള വിദഗ്ധരായ പി.ജി. നാരായണപ്രസാദ്, കെ.എസ്. ദിനേശന്‍, യു. രാമദാസ്, സയന്‍റിഫിക് അസിസ്റ്റന്‍റ് വി.യു. ദീപ എന്നിവരും പരിശോധിച്ചു.

കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. ഫസലുല്‍ അലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.പി. ബഷീര്‍ എന്നിവരും സ്ഥലത്തത്തെി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment