താനെ:[www.malabarflash.com] മഹാരാഷ്ട്രയില്‍ കൗമാരക്കാരിയേയും മാതാവിനെയും പീഡിപ്പിച്ച കുറ്റത്തിനു സ്വയംപ്രഖ്യാപിത ആള്‍ദൈവത്തെ താനെ പോലീസ് അറസ്റ്റ് ചെയ്തു. രാംലാല്‍ സുഖ്‌ദേവ് ശര്‍മയെയാണ്(40) പോലീസ് അറസ്റ്റു ചെയ്ത്.
രോഗപരിഹാരത്തിനായി ആള്‍ദൈവത്തെ സമീപിച്ച ഇരുവരെയും ചൂഷണത്തിനു ഇരയാക്കുകയായിരുന്നു. ഒവ്‌ല സ്വദേശിനിയായ വീട്ടമ്മ മാനസിക സമ്മര്‍ദ്ദത്തിനു പരിഹാരം തേടിയാണ് ആള്‍ദൈവത്തെ സമീപിച്ചതെന്നു കസര്‍വാഡവളി എസ്‌ഐ പ്രമോദ് പാട്ടീല്‍ പറഞ്ഞു.
കടുത്ത മാനസിക സമ്മര്‍ദ്ദത്തിനു അടിമപ്പെട്ട വീട്ടമ്മ ബന്ധുവിന്റെ ഉപദേശപ്രകാരമാണ് ആള്‍ദൈവത്തെ സമീപിച്ചത്. പരിഹാരത്തിനായി ആശ്രമത്തിലെത്തിയ വീട്ടമ്മയേയും 15 കാരിയായ മകളെയും ആള്‍ദൈവം ശാരീരിക പീഡനത്തിനിരയാക്കുകയായിരുന്നു.

ദുരാത്മാവിനെ പുറത്താക്കാനെന്ന പേരില്‍ മകളെ പിടിച്ചുകൊണ്ടു പോയി പീഡിപ്പിച്ചശേഷമായിരുന്നു മാതാവിനെയും ഇരയാക്കിയത്. മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ പ്രതിയെ ഒക്‌ടോബര്‍ ഒന്നുവരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവായി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment