Latest News

യെമന്‍ വി കെയര്‍ ക്യാമ്പയിനില്‍ കെ എം സി സി കണ്ണിചേരും

ദുബൈ:[www.malabarflash.com] കലാപകെടുതികള്‍ തകര്‍ത്തെറിയുന്നയമനിലെ പതിനായിരങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ യു.എ.ഇ ഭരണ നേത്യത്ത്വത്തിന്റെ നിര്‍ദേശ പ്രകാരം എമിറേറ്റ്‌സ് റെഡ് ക്രസന്റ് ആവിഷ്‌കരിച്ച 'യെമന്‍ വി കെയര്‍'പദ്ധതിയിലേക്ക് ദുബൈ കെ എം സി സി സമാഹാരികുന്ന ഫണ്ടിലേക്ക് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ഒരുദിനവേതനമോ അതിലധികമോ നല്‍കി പങ്ക്‌ചേരാന്‍ ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹിളുടെയോഗം തീരുമാനിച്ചു.

യുദ്ധകൊടുതിയില്‍ യമന്റെ മണ്ണും മനസ്സും തകര്‍ന്നിരിക്കുന്നു. ആഭ്യന്തര യുദ്ധം തുടരുന്ന അവിടെ നിന്നുളള ദയനീയ വാര്‍ത്തകളും ദാരുണ കാഴ്ച്ചകളും ഓരോ മനുഷ്യസ്‌നേഹിയുടെയും കരളലിയിപ്പിക്കുന്നതാണ്.

സ്ഥിതികളുടെ ഗൗരവത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യമന്റെ പുനരുദ്ധാരണത്തിന് അടിയന്തിര സഹായങ്ങളുടെ കരുതലുണ്ടായില്ലെങ്കില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് യു.എന്‍ പറയുന്നത്. 

വീടും മറ്റു സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവര്‍ നിരവധിയാണ്.വിധകളായവര്‍, രോഗികള്‍, കുരുന്നുമക്കള്‍, വികലാംഗര്‍, പരിചരിക്കാന്‍ ആരുമില്ലാതെ കഷ്ടപ്പെടുന്ന വ്യദ്ധര്‍ ഇതാണവിടത്തെ സ്ഥിതി.ഭക്ഷ്യകുടിവെളള ക്ഷാമവും ഇന്ധന ദൗര്‍ലഭ്യവും ഒരുഭാഗത്ത്. മരുന്നിന്റെയും മറ്റ് ചികിത്സാ സൗകര്യങ്ങളുടെയും അപര്യാപ്തത വേറെയും. 12ലക്ഷം കുട്ടികള്‍ക്ക് പോഷകാഹാരം കിട്ടുന്നില്ല. ഈ പശ്ചാത്തലത്തില്‍ കരുണക്കു വേണ്ടി ദാഹിക്കുന്ന അവരെ സഹായിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും അഭിപ്രായപെട്ടു

പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു ദുബായ് കെ എം സി സി കാസര്‍കോട്് മണ്ഡലം വൈസ് പ്രേസിഡണ്ടുമാരായ സലീം ചേരങ്കൈ ഇ ബി അഹ്മദ് ചെടയ്കാല്‍, ഐ പി എം ഇബ്രാഹിം അസീസ് കമാലിയ ,സെക്രെടറിമാരായ റഹീം നെക്കര, മുനീഫ് ബദിയടുക, സിദ്ദീഖ് ചൗക്കി, റഹ്മാന്‍ പടിഞ്ഞാര്‍
തുടങ്ങിയവര് പ്രസംഗിച്ചു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം ട്രസര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു




Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.