Latest News

സൗദി എംബസി ഉദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിച്ചതായി ജോലിക്കാരികള്‍

ഗുഡ്ഗാവ്:[www.malabarflash.com] സൗദി അറേബ്യന്‍ നയതന്ത്ര പ്രതിനിധിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി വീട്ടുജോലിക്കാരികള്‍. ഉദ്യോഗസ്ഥന്റെ വീട്ടുജോലിക്കാരായ തങ്ങളെ മാസങ്ങളായി വീടിനുള്ളില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.

എംബസി ജീവനക്കാരന്റെ വീട്ടിലേക്ക് പുതുതായി നിയമിക്കപ്പെട്ട ജോലിക്കാരിയാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ഇവരുടെ ദുരവസ്ഥ കണ്ട് അവിടെനിന്നും രക്ഷപ്പെട്ട യുവതി ‘മെയ്ത്തി ഇന്ത്യ’ എന്ന സംഘടനയില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ നേപ്പാള്‍ എംബസിയും പരാതി സമര്‍പ്പിച്ചു.

നേപ്പാള്‍ സ്വദേശിനികളാണ് അമ്പതും ഇരുപതും വയസ്സുള്ള സ്ത്രീകള്‍. സംഭവത്തില്‍ വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദി എംബസിയുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

നയതന്ത്രജ്ഞനും അദ്ദേഹത്തിന്റെ കൂട്ടുകാരും അതിഥികളുമടക്കമുള്ളവര്‍ തങ്ങളെ ബലാത്സംഗം ചെയ്തതായാണ് പരാതി. എന്നാല്‍, സൗദി എംബസി സംഭവം നിഷേധിച്ചു. പൂര്‍ണമായും തെറ്റായ കാര്യമാണിതെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ നയതന്ത്ര രീതിയനുസരിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നത് കാത്തിരിക്കുകയാണെന്നും എംബസി അധികൃതര്‍ പറഞ്ഞു.




Keywords:International News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.