ജെലും:[www.malabarflash.com] ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിന് ക്ലാസ് മുറികളില്‍ പുകയിട്ടതിനെ തുടര്‍ന്ന് വിഷവാതകം ശ്വസിച്ച 125 വിദ്യാര്‍ഥിനികള്‍ തലചുറ്റിവീണു. പാക്കിസ്ഥാനില്‍ ജെലും ഡോമേലിയ ഏരിയായിലെ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ 50 പേരുടെ നില ഗുരുതരമാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊതുകിനെ തുരത്തുന്നതിന് ക്ലാസ് മുറികളില്‍ പുകയിട്ടത്. പിറ്റേന്ന് സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനികള്‍ വിഷവാതകം ശ്വസിച്ച് ബോധരഹിരായി നിലത്തുവീഴുകയായിരുന്നു. സംഭവം അധികൃതരെ അറിയിക്കാന്‍ അധ്യാപകര്‍ തയാറായില്ലെന്നും ആരോപണമുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപികയെയും വാച്ച്മാനെയും കീടനാശിനി നല്‍കിയ കടയുടമയെയും പോലീസ് അറസ്റ്റ് ചെയ്തു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment