Latest News

വീട്ടിലെ അജ്ഞാത നിരീക്ഷണം രണ്ട് യുവതികളെ ചോദ്യം ചെയ്തു

നീലേശ്വരം: [www.malabarflash.com] പടിഞ്ഞാറ്റം കൊഴുവലിലെ ഒരു വിട്ടില്‍ അരങ്ങേറിയ മണിച്ചിത്രത്താഴ് മോഡല്‍ സംഭവത്തിലെ ദുരൂഹത നീക്കാന്‍ ഇപ്പോഴും പോലീസിനും സൈബര്‍ സെല്ലിനും കഴിയുന്നില്ല.
ഏതാനും ദിവസങ്ങളോളം ഈ വിട്ടില്‍ നടക്കുന്ന ഓരോ സംഭവങ്ങളും ഈ വീട്ടിലെ യുവതിയുടെ മൊബൈലിലേക്ക് സന്ദേശമായി എത്തുമായിരുന്നു. ഇതിന് മുമ്പ് ഈ വീട്ടിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ കീറി നശിപ്പിക്കുകയും ചെയ്തിരുന്നു.

പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ സൈബര്‍ സെല്‍ നടത്തിയ പരിശോധനയിലാണ് സന്ദേശങ്ങള്‍ പോയത് ഈ വീട്ടിനകത്തു നിന്നുതന്നെയാണെന്ന് കണ്ടെത്തിയത്. എന്നാല്‍ ആരാണോ ഇതിന് പിന്നിലെന്നോ ഏത് ഫോണില്‍ നിന്നാണോയെന്ന് സ്ഥിരീക്കരിക്കാന്‍ കഴിയാത്തത് പോലീസിനും സൈബര്‍ സെല്ലിനും നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.
അതേ സമയം ഈ വീട്ടിലെ രണ്ട് യുവതികളെ ചൊവ്വാഴ്ച നീലേശ്വരം പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ സംഭവത്തില്‍ നാട്ടുകാരായ പലരേയും സംശയത്തിലാക്കിയതിനാല്‍ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.