ന്യൂയോര്‍ക്ക്:[www.malabarflash.com] നവജാതശിശുവിനെ ഏഴ് നില കെട്ടിടത്തില്‍ നിന്നും എറിഞ്ഞ് കൊന്ന അമ്മയെ അറസ്റ്റ് ചെയ്തു. യോങ്കേഴ്‌സ് സ്വദേശിയായ ജെന്നിഫര്‍ ബെറി(33) എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലപാതകത്തിനും നരഹത്യക്കും കേസെടുത്തിട്ടുണ്ട്. ഗര്‍ഭിണിയാണെന്ന വിവരം കാമുകനില്‍ നിന്നും ഇവര്‍ മറച്ച് വച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ബ്രോങ്ക്‌സിലുള്ള കാമുകന്റെ വീട്ടില്‍ വച്ച് പ്രസവിച്ച ബെറി പൊക്കിള്‍കൊടി പോലും മുറിക്കാതെ തന്റെ പെണ്‍കുഞ്ഞിനെ അപ്പാര്‍ട്ട്‌മെന്റിന് മുകളിലെ ജനാലയില്‍ നിന്നും താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയിലുണ്ടായ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്നും ജനിച്ചപ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍ ഡോ. ബാര്‍ബറ സാംപ്‌സണ്‍ അറിയിച്ചു.
കാമുകി ഗര്‍ഭിണിയായിരുന്നെന്ന് തനിക്കറിയില്ലായിരുന്നെന്നാണ് കാമുകന്‍ പറഞ്ഞത്. സംഭവസമയത്ത് ഇയാള്‍ അതേ വീട്ടില്‍ മറ്റൊരു മുറിയിലായിരുന്നെന്നാണ് മൊഴി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Keywords: International News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment