Latest News

സേട്ട് സാഹിബ് അനുസ്മരണം; മുസ്‌ലിം ലീഗിന് ചരിത്രം നല്‍കിയ മറുപടി: അസീസ് കടപ്പുറം

കാസര്‍കോട്:[www.malabarflash.com] ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപകനും പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡണ്ടുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ അനുസ്മരണം മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയത് രാഷ്ട്രീയ ചരിത്രം മുസ്‌ലിം ലീഗിന് നല്‍കിയ ചുട്ട മറുപടിയാണെന്ന് ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ക്കാന്‍ സുരക്ഷിത പാത ഒരുക്കിക്കൊടുത്ത പി.വി നരസിംഹറാവുവിന്റെ നടപടിക്കെതിരെ ഇന്ത്യന്‍ നിയമനിര്‍മാണ സഭയില്‍ മതേതരമൂല്യം ഉയര്‍ത്തിപ്പിടിച്ച് പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് പറഞ്ഞതിന്റെ പേരിലാണ് ഡല്‍ഹിയില്‍ വെച്ച് കുറ്റപത്രം നല്‍കി മുസ്‌ലിം ലീഗ് സുലൈമാന്‍ സേട്ടിനെ ഇറക്കിവിട്ടത്.

നിരന്തരമായി സേട്ടിനെ മാനസികമായി പീഡിപ്പിക്കുകയും, അപമാനിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ അനുസ്മരണം നടത്തുന്നതിന്റെ രാഷ്ട്രീയം കേരളത്തിലെ പ്രഭുദ്ധരായ ജനത പുച്ഛിച്ച് തള്ളുക തന്നെ ചെയ്യും.

വ്യക്തി ജീവിതത്തില്‍ വിശുദ്ധിയും, പൊതു ജീവിതത്തില്‍ ആദര്‍ശശുദ്ധിയും ഉയര്‍ത്തിപ്പിടിച്ച് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായ സുലൈമാന്‍ സേട്ടിനും, നാഷണല്‍ ലീഗിനും ലഭിച്ച് കൊണ്ടിരിക്കുന്ന അംഗീകാരത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രസ്തുത സംഭവം സൂചിപ്പിക്കുന്നതെന്ന് അസീസ് കടപ്പുറം പറഞ്ഞു.




Keywords: Kasaragod News, Azeez Kadappuram, Ebrahim Sulaiman Sait, INL, IUML, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.