Latest News

ആകാശ പറക്കലിനിടെ നിയന്ത്രണം പാളി ലോക റെക്കോര്‍ഡ് ജേതാവ് ജോണി സ്‌ട്രേഞ്ച് കൊല്ലപ്പെട്ടു

ബെര്‍ലിന്‍:[www.malabarflash.com] അമേരിക്കന്‍ സാഹസിക പ്രതിഭ ജോണി സ്‌ട്രേഞ്ച് ആകാശ പറക്കലിനിടെയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടു. ലോകത്തെ ഏറ്റവും അപകടം പിടിച്ച കായിക വിനോദമായ കൃത്രിമചിറക് കെട്ടിയുള്ള പറക്കലില്‍ ലോക റെക്കോര്‍ഡ് ജേതാവാണ് 23കാരനായ സ്‌ട്രേഞ്ച്. ആല്‍പ്‌സ് പര്‍വ്വത നിരകളിലൂടെ പറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

എല്ലാ ഭൂഖണ്ഡത്തിലേയും ഉയരം കൂടിയ കൊടുമുടികളില്‍ കയറി 17ആം വയസില്‍ തന്നെ ജോണി സ്‌ട്രേഞ്ച് ചരിത്രം കുറിച്ചിരുന്നു. 2000 മീറ്റര്‍ ഉയരത്തില്‍ നിന്ന് ചാടി പകുതിയെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നെന്ന് സ്വിസ് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. സമയത്ത് കാറ്റുണ്ടായിരുന്നതായി സൂചനയുണ്ടെങ്കിലും സംഭവത്തില്‍ വിശദാന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ചാട്ടത്തിന്റെ വേഗത ഒരു മിനിട്ടും എട്ടുസെക്കന്‍ഡും കൊണ്ട് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലെത്തും. ലണ്ടന്‍ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത പറക്കല്‍ താരം മാര്‍ക്ക് സട്ടന്‍ 2013 ആഗസ്തിലെ സമാന അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അസാധാരണ വേഗത്തില്‍ നിയന്ത്രണമില്ലാതെയുള്ള ആകാശപ്പറക്കല്‍ പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. അസാമാന്യ ശേഷിയും തയ്യാറെടുപ്പും ആവശ്യമുള്ള കായിക വിനോദത്തെ മരണഭീതി പിന്നോട്ടടിയ്ക്കുമെന്നാണ് ആസ്വാദകരുടെ അഭിപ്രായം.




Keywords: International News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.