കണ്ണൂര്‍:[www.malabarflash.com] പരിയാരം ഗ്രാമപഞ്ചായത്ത് തിരുവട്ടൂര്‍ വാര്‍ഡില്‍ സി.പി.എമ്മിനും എസ്.ഡി.പി.ഐക്കും ഒരേ സ്‌ഥാനാര്‍ഥി. മുസ്ലിം ലീഗിന്റെ ശക്‌തികേന്ദ്രമായ ഈ വാര്‍ഡില്‍ സി.പി.എമ്മും എസ്.ഡി.പി.ഐയും യോജിച്ചാണു സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയതെന്ന് ആരോപണമുണ്ടെങ്കിലും പ്രചാരണം വെവ്വേറെയാണ്.
സി.പി.എമ്മിന്റെ ബോര്‍ഡില്‍ നദീറ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥിയും എസ്.ഡി.പി.ഐയുടെ ബോര്‍ഡില്‍ സ്വതന്ത്രസ്‌ഥാനാര്‍ഥിയുമാണ്. നദീറയുടെ പ്രകടനപത്രികയിലാകട്ടെ ഇരുകക്ഷികളുടെയും പിന്തുണ അവകാശപ്പെടുന്നു.
പരിയാരം പഞ്ചായത്ത് രണ്ടാം വാര്‍ഡായ തിരുവട്ടൂരില്‍ പി.എം. നദീറബീവിയാണു സി.പി.എമ്മിനും എസ്.ഡി.പി.ഐക്കും വേണ്ടി മത്സരരംഗത്തുള്ളത്. കൈവണ്ടിയാണ് അടയാളം. ലീഗിലെ റഹീമ കല്ലടത്താണു യു.ഡി.എഫ്. സ്‌ഥാനാര്‍ഥി. നദീറയ്‌ക്കു വോട്ട് അഭ്യര്‍ഥിച്ച് സി.പി.എമ്മും എസ്.ഡി.പി.ഐയും പ്രചാരണ ബോര്‍ഡുകള്‍ സ്‌ഥാപിച്ചു.
സി.പി.എമ്മിന്റെ ബോര്‍ഡില്‍ നദീറ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥിയും എസ്.ഡി.പി.ഐയുടെ ബോര്‍ഡില്‍ സ്വതന്ത്രസ്‌ഥാനാര്‍ഥിയുമാണ്. നദീറയുടെ പ്രകടനപത്രികയിലാകട്ടെ ഇരുകക്ഷികളുടെയും പിന്തുണ അവകാശപ്പെടുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment