Latest News

കേരള ഹൗസില്‍ പശുമാംസമെന്ന് വ്യാജ പരാതി നല്കിയ വിഷ്ണുഗുപ്ത അറസ്റ്റില്‍

ന്യൂഡല്‍ഹി:[www.malabarflash.com] കേരള ഹൗസില്‍ പശുമാംസം നല്കുന്നുവെന്ന് വ്യാജ പരാതി നല്കിയ ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളും ഇയാളുടെ മേല്‍ പോലീസ് ചുമത്തിയിട്ടുണ്ട്.

വര്‍ഗീയ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ള രീതിയില്‍ വ്യാജ പരാതി നല്കിയെന്നാണ് ഡല്‍ഹി പോലീസിന്റെ പുതിയ നിഗമനം. വിഷയത്തില്‍ പോലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. കേരള ഹൗസിലെ റെയ്ഡിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഡല്‍ഹി പോലീസ് നടപടി സ്വീകരിച്ചു തുടങ്ങിയത്.

തിങ്കളാഴ്ച വൈകിട്ടാണ് മലയാളിയായ പ്രതീഷ് വിശ്വനാഥനും മറ്റു രണ്ടു പേരും ഡല്‍ഹി കേരള ഹൗസില്‍ എത്തി പശുമാംസം വില്‍ക്കുന്നുവെന്ന് ആരോപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള ഹൗസില്‍ കടന്നു ഡല്‍ഹി പോലീസ് റെയ്ഡ് നടത്തുകയും ചെയ്തു. സംഭവത്തില്‍ കേരളം വന്‍ പ്രതിഷേധം ഉയര്‍ത്തി. മുഖ്യമന്ത്രി പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരെ പ്രതിഷേധം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി സംഭവത്തെക്കുറിച്ച് ഡല്‍ഹി പോലീസിനോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജപരാതി നല്കിയയാള്‍ അറസ്റ്റിലായത്.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.