Latest News

ബൈക്കില്‍ സഞ്ചരിച്ചതിന് പൊലീസ് പിഴയിട്ട വിദ്യാര്‍ഥി മുങ്ങി മരിച്ച നിലയില്‍

പാലക്കാട്:[www.malabarflash.com] ബൈക്കില്‍ സഞ്ചരിച്ചതിന് പൊലീസ് പിഴയിട്ട പത്താം ക്ലാസ്‌വിദ്യാര്‍ഥി വീട്ടിനടുത്ത പാറമടയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എഴക്കാട് പൂപ്പുള്ളി മരുതംപുഴ രാധാകൃഷ്ണന്‍െറ മകനും കോങ്ങാട് കെ.പി.ആര്‍.പി.എസ് പത്താം ക്ലാസ്‌ വിദ്യാര്‍ഥിയുമായ റോബിന്‍ രാധാകൃഷ്ണനെയാണ് (15) മരിച്ച നിലയില്‍ കണ്ടത്.

അയല്‍വാസികളായ കൂട്ടുകാരോടൊത്ത് ബുധനാഴ്ച ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ബംഗ്ളാവ് കുന്നില്‍ വെച്ച് പൊലീസ് റോബിനും കൂട്ടുകാരും സഞ്ചരിച്ച ബൈക്ക് തടഞ്ഞു നിര്‍ത്തി ആയിരം രൂപ പിഴ ഈടാക്കിയിരുന്നു. സാമ്പത്തിക പ്രയാസമുള്ള റോബിന്‍െറ മാതാപിതാക്കള്‍ കുട്ടിയെ ഇതിന്‍െറ പേരില്‍ ശാസിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്, സൈക്കിളില്‍ വീടുവിട്ടിറങ്ങിയ കുട്ടി വീട്ടിലത്തെിയില്ല. തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വ്യാഴാഴ്ച ഉച്ചയോടെ പൂപ്പുള്ളിയിലെ പാറമടക്ക് സമീപം സൈക്കിളും ക്വാറിയിലെ വെള്ളത്തില്‍ റോബിന്‍ ഉപയോഗിച്ച ചെരിപ്പും പൊങ്ങിയ നിലയില്‍ കണ്ടെത്തി. അഗ്നിശമന സേനയാണ് മൃതദേഹം പുറത്തെടുത്തത്. മാതാവ്: എല്‍സമ്മ. സഹോദരങ്ങള്‍: റൂബി, റോജിന്‍.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.