Latest News

ASISC നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

ഉദുമ[www.malabarflash.com] ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ആതിഥ്യമരുളുന്ന ASISC നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് പെരിയ നവോദയ സ്‌കൂളില്‍ തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 11 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.

ഒറീസ്സ, പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്‌നാട്, നോര്‍ത്ത് വെസ്റ്റ് റീജ്യന്‍, ബീഹാര്‍-ജാര്‍ഖണ്ഡ്, കര്‍ണ്ണാട, വെസ്റ്റ് ബംഗാള്‍, ഹൈദ്രാബാദ്, ഉത്തരപ്രദേശ്, കേരള എന്നീ ടീമുകളാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന നാഷണല്‍ ഫുട്‌ബോളില്‍ പങ്കെടുക്കുന്നത്. രാവിലെ 6.30ന് ലീഗ് മാച്ചുകള്‍ ആരംഭിച്ചു.


ഉത്തരപ്രദേശും ഒഡീസ്സയും ഏറ്റുമുട്ടിയ ആദ്യമത്സരം സമനിലയില്‍ പിരിഞ്ഞു. ആന്ധ്രാപ്രദേശും പഞ്ചാബും ഏറ്റമുട്ടിയ രണ്ടാം മത്സരത്തില്‍ പഞ്ചാബ് ഒരു ഗോളിന് വിജയിച്ചു. കേരളവും നോര്‍ത്ത് വെസ്റ്റും തമ്മിലുള്ള മത്സരം ഒന്ന് ഒന്ന് എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞു.


ASISC നാഷണല്‍ പ്രസിഡണ്ട് ശ്രീ ഏ.സി. ജോര്‍ജ്ജ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍, പി.ടി.എ. പ്രസിഡണ്ട് ഫാറൂഖ് കാസ്മി, പെരിയ നവോദയ പ്രിന്‍സിപ്പല്‍ ശ്രീ വിജയ കൃഷ്ണ്‍, ഐ.എസ്.സി. കോര്‍ഡിനേറ്റര്‍ വിനോദ്, അക്കാദമിക് സൂപ്പര്‍വൈസര്‍ ഷാജി, പി.ടി.എ. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷെരീഫ് കാപ്പില്‍, ജംഷീദ്, ജലീല്‍, നവാസ് തുടങ്ങിയവര്‍ വിവിധ ലീഗ് മത്സരത്തില്‍ ടീം അംഗങ്ങളെ പരിചയപ്പെട്ടു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.