ഒന്നര പതിറ്റാണ്ടിനു മുമ്പ് 16 വാര്‍ഡുകളിലുടെ ഗ്രാമങ്ങളെ പരസ്പരം കോര്‍ത്തിണിയ ഉദുമയുടെ വിഭജനം പാതിവഴിയിലാണ്. ഏതാനും ‘ഭാഗം ലോഭിച്ച് പനയാല്‍ പഞ്ചായത്തായി പുനരാവിഷ്‌ക്കരിക്കാനും, അല്ല, ഏറെ വരുമാനമുള്ള ഇവിടെ മുനിസിപ്പാലിറ്റിയാവണമെന്നുമുള്ള തര്‍ത്തിന് താല്‍ക്കാലിക അവധി നല്‍കിയാണ് ഇന്ന് 21 വാര്‍ഡുകളായി മാറിയ ഉദുമാ ഗ്രാമപഞ്ചായത്ത് ജനവധി തേടുന്നത്. [www.malabarflash.com]
2000ത്തില്‍ ഒന്നാം വാര്‍ഡായിരുന്ന ഉദുമയില്‍ ഇന്നത്തെ യുഡിഎഫ് പഞ്ചായത്ത് തല തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദലിയെ തോല്‍പ്പിച്ച് നിലവിലെ എല്‍ഡിഎഫ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ സന്തോഷ് കുമാര്‍ വിജയിച്ചതോടെ ഒന്നരപതിറ്റാണ്ടിന്റെ പഞ്ചായത്ത് തല മല്‍സര ചരിത്രത്തിനു തുടക്കമാകുന്നു.
അന്ന് 569 വോട്ടു നേടി പരാജയപ്പെട്ട മുഹമ്മദലിെതക്കിരെ സന്തോഷിനെ ജയിപ്പിക്കാന്‍ 642 പേര്‍ ബുത്തിലേത്തെി. എന്നാല്‍ തൊട്ടടുത്ത രണ്ടാം വാര്‍ഡായ നാലാംവാതുലില്‍ ജയിച്ചു വന്നത് ലീഗായിരുന്നു. താഹിറ 513 വോട്ടു പിടിച്ച് 490ല്‍ എല്‍ഡിഎഫിനെ ഷൈലയെ തളച്ചു. മുന്നാം വാര്‍ഡാണ് അരമങ്ങാനം. ജില്ലാ സഹകരണ ബാങ്ക് ജീവനാരന്‍ കുമാരന്‍ നായരെ എല്‍.ഡി.എഫ് പരീക്ഷിച്ചപ്പോള്‍ 343 വോട്ടു മാത്രം നേടി യു.ഡി.എഫ് സ്വതന്ത്രന്‍ പരാജയപ്പെട്ടു. ചരിത്രത്തില്‍ രേഖപ്പെടും വിധം 927 വോട്ടിന്റെ തിളമുണ്ടായിരുന്നു ആ വിജയത്തിന്.
നാലാം വാര്‍ഡായ വെടിക്കുന്നില്‍ സി.പി.എം ശക്തി വര്‍ദ്ധിപ്പിച്ചു. 473നെതിരെ 538 വെടിയുതിര്‍ത്താണ് വെടിക്കുന്നില്‍ ലക്ഷ്മി കോണ്‍ഗ്രസ് പാര്‍ട്ടിയെ തുരത്തിയത്. അഞ്ചാം വാര്‍ഡായ ബാരയില്‍ എം.ശ്രീധരന്‍ 612 വോട്ടു വാങ്ങി കോണ്‍ഗ്രസ് ആധിപത്യം നിലനിര്‍ത്തിയപ്പോള്‍ അഡ്വ. മോഹനന്റെ അരിവാളും കതിരിനുമുള്ള പിന്തുണ 308 വോട്ടു മാത്രമായിരുന്നു.
പത്താം ഭാഗ്യനമ്പര്‍ മലാംകുന്ന് ഒമ്പതിനേപ്പോലെ തന്നെ കരുത്തുള്ള ഇടതു വാര്‍ഡാണ്. അശോകന്‍ എന്ന ചെറുകിട കച്ചവടാരന്‍ കോണ്‍ഗ്രസിലെ ചന്ദ്രശേഖരനെ 294ന് എതിരെ 649 വോട്ട വാങ്ങി തോല്‍പ്പിച്ചു. 11,12 എന്നീ വാര്‍ഡുകള്‍ തീരദേശത്താണ്. മല്‍സ്യ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നിടം. കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വിദ്യാസാഗറിന്റെ തട്ടകത്തില്‍ നിന്നും പാര്‍ട്ടി ലോല്‍ കമ്മിറ്റി അംഗം കെ. ഗോപാലന്‍ ബേക്കലത്തില്‍ നിന്നും വിദ്യാസാഗര്‍ കോട്ടിക്കുളത്തില്‍ കോണ്‍ഗ്രസുകാരാലും ജയിച്ചു കേറി.
പതിനഞ്ചുവര്‍ഷത്തിനു മുമ്പ് അഥവാ 2000ത്തിലെ ഉദുമയെ പുറകോട്ടു ചെന്നു വായിക്കാം നമുക്ക് ഈ തെരെഞ്ഞെടുപ്പു വേളയില്‍.
2000ത്തില്‍ ഒന്നാം വാര്‍ഡായിരുന്ന ഉദുമയില്‍ ഇന്നത്തെ യുഡിഎഫ് പഞ്ചായത്ത് തല തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദലിയെ തോല്‍പ്പിച്ച് നിലവിലെ എല്‍ഡിഎഫ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ സന്തോഷ് കുമാര്‍ വിജയിച്ചതോടെ ഒന്നരപതിറ്റാണ്ടിന്റെ പഞ്ചായത്ത് തല മല്‍സര ചരിത്രത്തിനു തുടക്കമാകുന്നു.
അന്ന് കേവലം മെമ്പര്‍ മായിരുന്ന സന്തോഷ് ഇത്തവണ ഏരോല്‍ വാര്‍ഡില്‍ മല്‍സരിുന്നു. ഇവിടെ നിന്നും 2000ത്തില്‍ മല്‍സരിച്ചു ജയിച്ചാണ് സിപിഎമ്മിലെ എം. കുഞ്ഞമ്പുനായര്‍ പഞ്ചായത്ത് പ്രസിഡണ്ടായത്.
എം. കുഞ്ഞമ്പുനായര്‍ |
നാലാം വാര്‍ഡായ വെടിക്കുന്നില്‍ സി.പി.എം ശക്തി വര്‍ദ്ധിപ്പിച്ചു. 473നെതിരെ 538 വെടിയുതിര്‍ത്താണ് വെടിക്കുന്നില്‍ ലക്ഷ്മി കോണ്‍ഗ്രസ് പാര്‍ട്ടിയെ തുരത്തിയത്. അഞ്ചാം വാര്‍ഡായ ബാരയില്‍ എം.ശ്രീധരന്‍ 612 വോട്ടു വാങ്ങി കോണ്‍ഗ്രസ് ആധിപത്യം നിലനിര്‍ത്തിയപ്പോള്‍ അഡ്വ. മോഹനന്റെ അരിവാളും കതിരിനുമുള്ള പിന്തുണ 308 വോട്ടു മാത്രമായിരുന്നു.
എല്‍.ഡി.എഫിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനായിരുന്നു 2000ത്തില്‍ ജനം ആറാം വാര്‍ഡായ ഏരോലില്‍ എത്തിയിരുന്നത്. കരുതിയതു പോലെ, ശുദ്ധ കോണ്‍ഗ്രസ്സുകാരനായ പി.വി. കൃഷ്ണനെ തുരത്തി ജനം സി.പി.എമ്മിലെ കുഞ്ഞമ്പുനായരെ വിജയിപ്പിച്ചു. അകാലത്തില്‍ മരിച്ചു പോയി അദ്ദേഹത്തിന്റെ വലംകൈയ്യാകാന്‍, വെസ്പ്രസിഡണ്ടാകാന്‍ ഒമ്പതാം വാര്‍ഡായ മുതിയാല്‍ വിജയിപ്പിച്ച കെ.വി. ബാലകൃഷ്ണന്‍ ഇടക്കാല പ്രസിഡണ്ടായി.
കെ. സന്തോഷ്‌കുമാര്‍ |
സംശുദ്ധമായ ‘ഭരണം കാഴ്ചവെക്കാന്‍ സഖാക്കള്‍ക്ക് സാധിച്ചുവെങ്കിലും തുടര്‍ന്ന് പ്രസിഡണ്ടാവാന്‍ കെ.വി. ബാലകൃഷ്ണനെ അനുവദിച്ചില്ല. പകരം ജനറല്‍ തസ്തികയിലായിരുന്നിട്ടു പോലും എം. ലക്ഷ്മിയെയാണ് പാര്‍ട്ടി പ്രസിഡണ്ടു സ്ഥാനാത്ത് കണ്ടിരുന്നത്. കാലം ഒന്നരപതിറ്റാണ്ടു കാലം ഇഴഞ്ഞു നീങ്ങി. മുതിയക്കാല്‍ മാറിയും മറിഞ്ഞും വീണ്ടും ജനറല്‍ വാര്‍ഡായി. കെ.വി. ബാലകൃഷ്ണു പകരം ഇത്തവണ അവിടെ മല്‍സരിക്കുന്നത് മുന്‍ ബ്ലോക്ക് മെമ്പറായ കെ. കുഞ്ഞിരാമനാണ്.
അവസരങ്ങളുടെ കലയാണല്ലോ രാഷ്ട്രീയം. ജീവിക്കാന്‍ പിഗ്മികളക്ഷന്‍ പണിയെടുത്തു കഴിയുന്ന കെ.വി. ബാലകൃഷ്ണന്‍ ഇന്നും പുറംപോക്കുകാരന്‍. ചോദിച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞു. രാഷ്ട്രീയം എന്റെ വയര്‍ നിറുന്നില്ല. കുടുംബത്തെ പോറ്റാന്‍ പിഗ്മി കളക്ഷനല്ലാതെ വേറെ ഒരു വഴിയുമില്ല. ഒന്നും നേടാനും സമ്പാദിക്കാനും പാര്‍ട്ടിയെ പ്രയോജനപ്പെടുത്താത്ത പട്ടികയിലെ മുമ്പനാണ് കെ.വി. ബാലകൃഷ്ണന്‍. എല്‍ഡിഎഫിന് ‘ഭുരിപക്ഷം കിട്ടിയാല്‍ പഞ്ചായത്തിന്റെ പ്രഥമ പൗരന്‍ മുന്‍ ഉദുമ ലോല്‍ സെക്രട്ടറി സന്തോഷായിരിക്കും.
എട്ടാം വാര്‍ഡ് കണ്ണംകുളം അകവും പുറവും ചുവന്നതാണ്. ഇന്നും അതിനു മാറ്റമില്ല. 813 വോട്ടിന് ലക്ഷ്മി കമലാക്ഷിയെ 243ല്‍ തളച്ച വാര്‍ഡിന് ഏറെയുണ്ട് പുരാവൃത്തങ്ങള്‍. അന്ന് 9ാംവാര്‍ഡ് കാലക്രമേണ 11ാംവാര്‍ഡായി മാറി. അടുത്ത തവണ പുതുതായുണ്ടാകാന്‍ പോകുന്ന പനയാല്‍ പഞ്ചായത്തിലേക്ക് പോകും ഈ വാര്‍ഡ്. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ വാര്‍ത്തെടുത്ത മുതിയക്കാല്‍ വാര്‍ഡില്‍ പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്ന അബ്ദുല്‍ റഹ്മാനായിരുന്നു കെ. ബാലകൃഷ്ണനെ എതിരാളി.കെ.വി. ബാലകൃഷ്ണന്‍ |
അന്ന് 891 വോട്ടു നേടി വിജയക്കൊടി പാറിച്ച കെ.വി.ബാലകൃഷ്ണനെ തളയ്ക്കാന്‍ വന്ന അബ്ദുല്‍ റഹ്മാനം കേവലം 310 വോട്ടു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എങ്കിലും വാര്‍ഡ് പിറകോട്ടാണ് സഞ്ചരിക്കുന്നതെന്ന് 2005, 2010 കാലത്തെ തെരഞ്ഞെടുപ്പു ഫലം വിളിച്ചു പറയുന്നു. അതിലേക്ക് നമുക്ക് പിന്നീടൊരിക്കല്‍ വരാം.
ഉദുമയുടെ ഹൃദയമാണ് പാലക്കുന്ന് 13ാം വാര്‍ഡില്‍ അന്ന് ജയിച്ചത് കെ.വി.രാജേന്ദ്രന്‍. പട്ടിക സംവരണ വാര്‍ഡില്‍ ഇത്തവണയും രാജേന്ദ്രന്‍ തന്നെ മല്‍സരിക്കുന്നു. സിപി.എം വിട്ടു പോയ കാപ്പില്‍ പാഷ മത്സരിക്കുമെന്ന് കരുതിയ വാര്‍ഡിനെ ‘ഭാഗ്യം പട്ടിക സംവരണമാക്കിയപ്പോള്‍ രാജേന്ദ്രന്‍ വീണ്ടും മല്‍സരാര്‍ത്ഥിയായി. കമ്യൂണിസ്റ്റു പ്രസ്ഥാനം പി.വി. ഭാസ്‌കരനിലൂടെ സ്ഥിരപ്പെടുത്തിയ വാര്‍ഡാണ് കൊപ്പല്‍.
നിലവിലെ പഞ്ചായത്ത് പ്രസിഡണ്ട് കസ്ുതരി ടീച്ചര്‍ നിന്നു ജയിച്ച വാര്‍ഡില്‍ 2002ല്‍ സുകുമാരനെ തളച്ച കോണ്‍ഗ്രസ് ഭുരിപകഷമുള്ള വാര്‍ഡായിരുന്നു കൊപ്പല്‍. ഇന്ന് ചിത്രം മാറി മറിയുന്നു. തൊട്ടടുത്ത വാര്‍ഡില്‍ അംബികാ നഗറില്‍ കോണ്‍ഗ്രസിന്റെ ഗീതാകൃഷ്ണന്‍ അന്ന് ജയിച്ചത് 684 വോട്ടിനായിരുന്നു. രാഷ്ട്രീയത്തിനൊടൊപ്പം ഗീതാകൃഷ്ണന്റെ രാഷ്ടീയ നിലപാടുകളും മാറിമറിഞ്ഞും ഒളിഞ്ഞും തെളിഞ്ഞും പിന്നെ നാം കണ്ടവയെുറിച്ച് പിന്നീടോര്‍ക്കാം. 684 വോട്ടു നേടിയാണ് അന്നവര്‍ സി.പി.എമ്മിലെ പകുതി മാത്രം വോട്ടില്‍ തളര്‍ന്ന സുഗതകുമാരിയെ തളച്ചത്.
പഴയ 16ാം വാര്‍ഡായ ബേവൂരി ഇന്ന് ഒന്നാം വാര്‍ഡായി ലീഗിനോടൊപ്പമുണ്ട്. സി.പി.എമ്മിന്റെ സരോജനിയായിരുന്നു അന്നത്തെ നായിക. ഇന്ദു വിപിക്ക് 586 വോട്ടു കിട്ടിയെങ്കിലും 617ന്റെ മികവില്‍ സീറ്റ് സിപിഎമ്മിനായി. ഇന്ന് തെരെഞ്ഞെടുപ്പ് നടക്കുമ്പോള്‍ വാര്‍ഡ് 21ലേക്കെത്തി.
പല വാര്‍ഡുകളും മാറി മറിഞ്ഞു. ഇടതു പക്ഷ വോട്ടുകള്‍ ചോര്‍ന്നും തകര്‍ന്നും പിന്നിലോട്ട് സഞ്ചരിക്കുകയാണെങ്കിലും ഇടതു പക്ഷത്തെ പഞ്ചായത്തിലെ ജനങ്ങള്‍ കൈവിട്ടില്ല. ഓരോ വാര്‍ഡിലും ഉണ്ടായ രാഷ്ട്രിയ മാസ്മരീസം ചരിത്രത്തില്‍ നിന്നും ചികഞ്ഞെടുക്കുമ്പോള്‍ അത്യപൂര്‍വ്വ മുഹൂര്‍ത്തങ്ങള്‍ ഏറെ. നമുക്ക് സംവേദിക്കാം തെരെഞ്ഞെടുപ്പിനെ വിലയിരുത്താം.(തുടരും..)
-പ്രതിഭ രാജന്‍
-പ്രതിഭ രാജന്‍
No comments:
Post a Comment