കാസര്‍കോട്:[www.malabarflash.com] കാസര്‍കോട് ജില്ലയില്‍ നിന്ന് കോണ്‍ഗ്രസ് സിപിഎം ലീഗ് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ അവരവരുടെ പ്രദേശങ്ങളോട് തന്നെ നീതികാണിച്ചില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍ പറഞ്ഞു. അവര്‍ ജില്ലയുടെ വികസന കാര്യത്തില്‍ രണ്ടാനമ്മ നിലപാടാണെടുത്തത്. ഇന്നും വികസനമെത്താത്ത പ്രദേശങ്ങള്‍ ജില്ലയിലുണ്ട്. ഇത് വരെ ജില്ലാ പഞ്ചായത്ത് ഭരിച്ചവര്‍ക്ക് ഇതില്‍ നിന്ന് മാറിനില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് രൂപീകരണത്തിനുശേഷവും വലിയ വികസനമൊന്നും നടന്നിട്ടില്ലെന്ന് ബദിയടുക്കയില്‍ ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് മുരളീധരന്‍ പറഞ്ഞു.
മോദി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ ഗുണഫലങ്ങള്‍ താഴെ തട്ടിലേക്കെത്തിക്കണമെങ്കില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ അദ്ധ്യക്ഷത വഹിച്ചു.
ദേശീയ സമിതിയംഗം എം.സഞ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ വൈസ്പ്രസിഡണ്ട് ശിവശങ്കര ഭട്ട്, ജില്ലാ കമ്മറ്റിയംഗങ്ങളായ സ്‌നേഹലതാ ദിവാകര്‍, പി.കെ. ഗോപാലകൃഷ്ണ ഭട്ട്, ബിജെപി കര്‍ണ്ണാടക ശിമോഗ ജില്ലാ സെക്രട്ടറി സുനിതാ ആര്‍ നായര്‍, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷൈലജ ഭട്ട്, ജില്ലാ പ്രസിഡണ്ട് രത്‌നാവതി, അനിതാ നായ്ക്, എസ്ടി, എസ് സി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് രാമപ്പ മഞ്ചേശ്വരം, സംസ്ഥാന കമ്മിറ്റിയംഗം ചന്ദ്രശേഖര, വിവിധ ബ്ലോക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികളായ സുന്ദര മവ്വാര്‍, മഹേഷ് വളകഞ്ച, ശ്രീധര ബെള്ളൂര്‍, സരോജിനി, പി.അരുണാക്ഷി, സത്യാവതി, മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മാസ്റ്റര്‍, ഹരീഷ് നാരംപാടി തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment