Latest News

ഉദുമ സ്‌കൂളിലെ പിടിഎ ഫണ്ട് തട്ടിപ്പ്; ഹയര്‍സെക്കണ്ടറി റിജ്യണല്‍ ഡയറക്ടര്‍ തെളിവെടുപ്പ് നടത്തി

ഉദുമ[www.malabarflash.com]: ഉദുമ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പി.ടി.എ ഫണ്ട് പിരിവില്‍ സെക്രട്ടറി വന്‍ തിരിമറി നടത്തിയ സംഭവത്തില്‍ ഹയര്‍സെക്കണ്ടറി കണ്ണൂര്‍ റിജ്യണല്‍ ഡയറക്ടര്‍ സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി.

ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും 400 രൂപയില്‍ കൂടുതല്‍ ഫണ്ട് വാങ്ങാന്‍ പാടില്ലെന്ന ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ 2015 ജൂലൈ 18 ന് പുറത്തറിങ്ങിയ ഉത്തരവിനെ മറികടന്ന് വികസനഫണ്ട്, വെല്‍ഫെയര്‍ ഫണ്ട് തുടങ്ങിയവയുടെ പേരില്‍ ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും 1000 രൂപയാണ് ഉദുമ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധികൃതര്‍ വാങ്ങിയത്.

അത് കൂടാതെ ഈ അധ്യായന വര്‍ഷം ഉദുമ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനം നേടിയ 264 വിദ്യാര്‍ത്ഥികളില്‍ നിന്നായി പി.ടി.എ ഫണ്ടിലേക്കും വെല്‍ഫെയര്‍ ഫണ്ടിലേക്കും പിരിച്ചെടുത്ത തുകയില്‍ നിന്നും വന്‍തുക പി.ടി.എ സെക്രട്ടറിയും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ചാര്‍ജുളള അധ്യാപകന്‍ തട്ടിയത് മലബാര്‍ ഫ്‌ളാഷ് 4.8.2015 ന് തെളിവ് സഹിതം പുറത്ത് വിട്ടിരുന്നു.

ഇത് ഏറെ വിവാദമായതോടെ ഈ അധ്യാപകനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ അധികൃതര്‍ ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച രാവിലെ അര്‍.ഡി.ഡി സതി റാണി സ്‌കൂളില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ മാസം ധനകാര്യ വകുപ്പ് ദിവസങ്ങളോളം സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തുകയും അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.