കൊച്ചി:[www.malabarflash.com] വാട്‌സ്ആപ്പില്‍ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് തന്റേതല്ലെന്ന് പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഏതോ ഒരു സ്ത്രീ അവരുടെ നഷ്ട പ്രണയത്തെക്കുറിച്ച് ഒരു സുഹൃത്തിനോട് സംസാരിക്കുന്നതാണ് സംഭാഷണം.
അവര്‍ രണ്ട് പേരും ആരെന്നോ ഏതെന്ന് എനിക്കറിയില്ല. സിനിമയ്ക്ക് പുറത്തുള്ളവരാണ് ഇത്തരമൊരു പ്രചരണത്തിന് പിന്നില്‍. ഇത്രയും സിനിമകള്‍ക്ക് ശബ്ദം നല്‍കിയിട്ടും മലയാളികള്‍ക്ക് എന്റെ ശബ്ദം തിരിച്ചറിയാനായില്ലല്ലോ എന്നത് സങ്കടകരമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇതിന്റെ പേരില്‍ സൈബര്‍ സെല്ലിന് കേസ് കൊടുക്കാനില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മി വിശദീകരണവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ആഴ്ച മുതലാണ് പ്രചരിച്ചു തുടങ്ങിയത്.
ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ:
ദയവായി ശ്രദ്ധിക്കുക
കഴിഞ്ഞ കുറേ നാളുകളായി ഞാന്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്‌നം ഒരു ഫോണ്‍ സംഭാഷണമാണ്..ഏതോ ഒരു സ്ത്രീ അവരുടെ നഷ്ട പ്രണയത്തെക്കുറിച്ച് ഒരു(ആത്മ ) സുഹൃത്തിനോട് സംസാരിക്കുന്ന താണ് സംഭാഷണം.ആ മഹാനായിരിക്കാം അത് പുറത്തു വിട്ടത്. ഇവര്‍ രണ്ട്‌പേരും ആരെന്നോ എന്തെന്നോ എനിക്കറിയില്ല. പക്ഷേ എന്റെ ഫോട്ടോയോട്കൂടിയാണ് പ്രസ്തുത സംഭാഷണം വാട്‌സ് ആപ്പില്‍ കൂടി പ്രചരിപ്പിക്കുന്നത്. ഏറ്റവും രസകരം സിനിമാക്കാര്‍ക്കൊക്കെ അറിയാം ഇതെന്റെ ശബ്ദമല്ലെന്ന്.
എന്നാല്‍ സിനിമക്ക് പുറത്തളളവരാണ് ഇത്തരമൊരു പ്രചരണം നടത്തുന്നത്. പലരും പറഞ്ഞു സൈബര്‍ സെല്ലിന് പരാതിപ്പെടാന്‍. പക്ഷേ ഇതെന്റെ ശബ്ദമല്ലാത്തത്‌കൊണ്ടും ഞാനത്രക്ക് വിഡ്ഢിയല്ലാ എന്ന് സ്വയം ബോധ്യമുളളത്‌കൊണ്ടും ഞാനത് ചെയ്യുന്നില്ല. പക്ഷേ നിരന്തരം എനിക്കു വരുന്ന മെയിലുകളില്‍ കൂടിയും മെസ്സേജുകളില്‍ കൂടിയും നേരിട്ടുംചോദിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്. എന്നെ സ്‌നേഹിക്കുന്നവര്‍ക്കും മനസ്സിലാക്കിയവര്‍ക്കും വിശ്വാസമുളളവര്‍ക്കും എന്നെയറിയാം,എന്റെ ശബ്ദമറിയാം,ഞാനിത്ര മണ്ടിയല്ലെന്നുമറിയാം.
ഇത്രയും സിനിമകള്‍ക്ക് ശബ്ദം നല്‍കിയിട്ടും മലയാളികള്‍ക്ക് എന്റെ ശബ്ദം തിരിച്ചറിയാന്‍ സാധിച്ചില്ലല്ലോ എന്ന സങ്കടവുമുണ്ട് എനിക്ക്. ഇനി ആ ശബ്ദത്തിനുടമയെ തിരിച്ചറിഞ്ഞേ അടങ്ങൂ എന്ന പരദൂഷണ മനോഭാവമുളളവര്‍ ദയവായി ആ സംഭാഷണം മുഴുവനായി കേള്‍ക്കുക അതില്‍ അവരുടെ പേരും സ്ഥലവും വ്യക്തമായി പറയുന്നുണ്ട്.കേട്ട് നിര്‍വൃതിയടയുക സായൂജ്യം കൊളളുക.എന്നിട്ടും സംശയിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ.
എന്റെ പ്രണയം ഇങ്ങനെയല്ല.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment