കാഞ്ഞങ്ങാട്:[www.malabarflash.com] തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത് വിദ്യാര്‍ഥിനിയെ. കാസര്‍കോട് ഗവ: കോളേജിലെ എം എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയും പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ജനറല്‍ സെക്രട്ടറി വി റാഷിദിന്റെ ഭാര്യയുമായ സൈദ റാഷിദിനെയാണ് മുസ്‌ലിം ലീഗ് കുണിയ ശാഖ കമ്മിറ്റിയോഗം തിരഞ്ഞെടുത്തത്.
മുസ്‌ലിം ലീഗ് ശാഖാ ജനറല്‍ ബോഡി യോഗത്തിലാണ് സൈദയെ തിരഞ്ഞെടുത്തത്. ലീഗിന്റെ ഉറച്ച സീറ്റായ കുണിയയില്‍ സൈദ വിജയം നേടുന്നതോടെ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ഇപ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടെത്തുന്ന മെമ്പര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ മെമ്പറെന്ന ഖ്യാതിക്കൊപ്പം ,പഞ്ചായത്ത് ഭരണം യു ഡി എഫ് നിലനിര്‍ത്തുകയാണെങ്കില്‍ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥിരം കമ്മിറ്റി ചെയര്‍പെഴ്‌സന്‍ പദവിയും സൈദയെ തേടിയെത്തും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment