Latest News

അനാഥത്വത്തിന്‍െറ കഥയുമായി പ്രവാസി വിദ്യാര്‍ഥിനിയുടെ നോവല്‍

ദുബൈ:[www.malabarflash.com] അനാഥത്വത്തിന്റെ പൊള്ളുന്ന ജീവിതകഥ പറഞ്ഞ് മലയാളി വിദ്യാര്‍ഥിനിയുടെ ഇംഗ്ലീഷ് നോവല്‍. ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി റിദാ ജലീലാണ് 'വാട്ട് ലൈസ് ബിയോണ്ട്' എന്ന നോവല്‍ രചിച്ചത്.

പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. അനാഥയായ 15കാരി നേരിടുന്ന പീഡനകഥയാണ് നോവലിന്റെ ഇതിവൃത്തം. നേരത്തെ കഥകളും കവിതകളും എഴുതി ശ്രദ്ധേയയായ റിദയുടെ ആദ്യ നോവലാണിത്.
നാലുവര്‍ഷം മുമ്പ് 13ാം വയസ്സില്‍ എഴുതി തുടങ്ങിയ ആദ്യനോവല്‍ രണ്ടുവര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത്. അനാഥയായ 15കാരിക്ക് അനാഥാലയ നടത്തിപ്പുകാരില്‍ നിന്ന് ഏല്‍ക്കേണ്ടിവരുന്ന പീഡനവും തുടര്‍ന്നുള്ള പലായനവുമാണ് നോവലിന്റെ പ്രമേയം. ഒരു ദ്വീപിലേക്ക് രണ്ടാഴ്ച നീളുന്ന യാത്രയിലൂടെ പെണ്‍കുട്ടിയുടെ ജീവിതം മാറിമറിയുകയാണ്. 

160 പേജുള്ള പുസ്തകം നവംബര്‍ അഞ്ചിന് ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. പരന്ന വായനയിലൂടെ എഴുത്തിന്റെ വഴി തെരഞ്ഞെടുത്ത മകള്‍ക്ക് പ്രോത്സാഹനവുമായി മാതാപിതാക്കളായ കണ്ണൂര്‍ പിലാത്തറ സ്വദേശി ജലീലും സജ്‌നയും കൂടെയുണ്ട്.




Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.