ഉദുമ മുക്കുന്നേത്തെ ആലിക്കുട്ടിയുടെയും മാങ്ങാട് താമരക്കുഴിയിലെ ആയിഷയുടെയും മകനായ അന്‍സാരി (15) യെയാണ് ചൊവ്വാഴ്ച രാവിലെ മാങ്ങാട്ടെ പഞ്ചായത്ത് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാര വെടിക്കുന്ന് ഹൈസ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയായ അന്‍സാരിയെ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കാണാതാവുകയായിരുന്നു. രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടയില്‍ ചൊവ്വാഴ്ച രാവിലെ കുളത്തിന്റെ കരയില്‍ വസ്ത്രവും ചെരിപ്പും മറ്റും അഴിച്ചുവെച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്‌നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും ബേക്കല്‍ എസ് ഐ ആദം ഖാന്റെ നേതൃത്വത്തിലെത്തിയ പോലീസും നാട്ടുകാരുംചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ചൊവ്വഴ്ചരാവിലെ 9.45 മണിയോടെ മൃതദേഹം കണ്ടെത്തിയത്.

ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.
സഹോദരങ്ങള്‍: ഹാരിഫ്, ഹാരിസ്.
സഹോദരങ്ങള്‍: ഹാരിഫ്, ഹാരിസ്.
No comments:
Post a Comment