ദമാം:[www.malabarflash.com] കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ് ഗുരുതര പരുക്കേറ്റ മലയാളി വിദ്യാര്‍ഥി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനുമായ നജീം ബഷീര്‍–ഷംന ദമ്പതികളുടെ മകന്‍ നിഹാല്‍ ബഷീര്‍(12) ആണ് മരിച്ചത്.
ദമാം ഇന്ത്യന്‍ സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ഥിയായ നിഹാല്‍ ശനിയാഴ്ച രാവിലെ ഒന്‍പതിന് സ്‌കൂളിലെ പാരന്റ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ വേണ്ടി വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിയതായിരുന്നു. അല്‍പ സമയത്തിന് ശേഷം കുട്ടിയെ കാല്‍ പാദങ്ങള്‍ രണ്ടും അറ്റ നിലയില്‍ ഗുരുതര പരുക്കുകളോടെ സമീപത്തെ കെട്ടിടത്തിനടുത്ത് കിടക്കുന്നത് കണ്ടെത്തി.
സ്‌കൂളില്‍ പോകാന്‍ വേണ്ടി പിന്നാലെയെത്തിയ മാതാപിതാക്കള്‍ കുട്ടിയെ ഉടന്‍ സമീപത്തെ അല്‍ മന ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ പിന്നെ പറയാം എന്നായിരുന്നു പിതാവിനോട് കുട്ടി പറഞ്ഞത്.
നിഹാല്‍ തൊട്ടടുത്തെ കെട്ടിടത്തിലേയ്ക്ക് പ്രവേശിക്കുന്നത് സിസിടിവി വഴി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. പൊലീസ് അന്വേഷണമാരംഭിച്ചു. നിഹാലിന് രണ്ട് സഹോദങ്ങളുണ്ട്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment