Latest News

അസഹിഷ്ണുതകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുക: ആര്‍ എസ് സി സാഹിത്യ സെമിനാര്‍

അബുദാബി:[www.malabarflash.com] ഇന്ത്യയില്‍ ഭീതിദമായ രീതിയില്‍ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് ആര്‍ എസ് സി അബുദാബി സോണ്‍ സാഹിത്യോത്സവിനോടനുബന്ധിച്ച് കലാലയം സമിതി സംഘടിപ്പിച്ച സാഹിത്യ സെമിനാര്‍ അഭിപ്രായപ്പെട്ടു. 

വൈജാത്യങ്ങളെ വൈവിധ്യങ്ങളായി കാണാനും അവയെ സര്‍ഗാത്മകമായി ഉള്‍കൊള്ളനും സമൂഹത്തെ പാകപ്പെടുത്തുന്നത് കലയും സാഹിത്യവുമാണ്. സാമൂഹിക നവോത്ഥാനം സാധ്യമാക്കുന്നതില്‍ കലയും സാഹിത്യവും ചെലുത്തിയ സ്വാധീനം വിപ്ലവാത്മകമാണ്. മൂല്യങ്ങളെ തിരസ്‌കരിക്കുന്ന ന്യൂ ജനറേഷന്‍ കലാവിഷ്‌കരങ്ങളെയും മാനവികതക്കെതിരെ കലാപമുയര്‍തുന്ന ഫാഷിസ്റ്റ് ബോധങ്ങളെയും തിരിച്ചറിഞ്ഞ് നന്മയുടെ പക്ഷത്തുനിന്നുള്ള സര്‍ഗാത്മക പ്രതിരോധമായി നില നില്‍ക്കാന്‍ കലാകാരന്മാര്‍ തയ്യാറാവണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. അസഹിഷ്ണുതക്കെതിരെ ശബ്ദമുയര്‍ത്തുന്ന സാഹിത്യകാരന്മാര്‍ നിരന്തരമായി വേട്ടയാടപ്പെടുന്നതില്‍ സെമിനാര്‍ ഉത്കണ്ഠ രേഖപ്പെടുത്തി.

ഉസ്മാന്‍ സഖാഫി തിരുവത്ര സെമിനാര്‍ ഉത്ഘാടനം ചെയ്തു. അബുദാബി സോണ്‍ കലാലയം കണ്‍വീനര്‍ സുബൈര്‍ ബാലുശ്ശേരി വിഷയമവതരിപ്പിച്ചു. നാഷണല്‍ വിസ്ഡം കണ്‍വീനര്‍് മുഹയുദ്ദീന്‍ ബുഖാരി മോഡറേറ്റര്‍ ആയിരുന്നു. ഹമീദ് ഈശ്വരമംഗലം (ഐ സി എഫ് മിഡ്ല്‍ഈസ്റ്റ്) അബുബക്കര്‍ അസ്ഹരി (നാഷണല്‍ ചെയര്‍മാന്‍), അബ്ദുസ്സലാം ,മധു പറവൂര്‍, ശുക്കൂര്‍ അലി കല്ലുങ്ങല്‍, ത്വാഹിര്‍ ഇസ്മായില്‍ , സൈനുദീന്‍ വെള്ളിയോടാന്‍, ഫൈസല്‍ ബാവ എന്നിവര്‍ സംസാരിച്ചു. അബുദാബി സോണ്‍ കണ്‍വീനര്‍ ഫഹദ് സഖാഫി സ്വാഗതം പറഞ്ഞു. ഹംസ നിസാമി പ്രമേയം അവതരിപ്പിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.