Latest News

മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

പയ്യന്നൂര്‍:[www.malabarflash.com] മുസാഫിര്‍ എഫ് സി രാമന്തളി 2016ജനുവരി 10 നു സംഘടിപ്പിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു, കക്കുളത്ത് അബ്ദുല്‍ ഖാദറിന്റെ സ്വാഗതത്തോടെ പ്രസിഡന്റ് ജലീല്‍ കുന്നുമ്മലിന്റെ അധ്യക്ഷധയില്‍ നടന്ന ചടങ്ങില്‍ പയ്യന്നൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ചടങ്ങ് ഉത്ഘാടനം ചെയ്തു.

വികസനത്തോടും സാമൂഹ്യനന്മയോടും പുറം തിരിഞ്ഞു നില്‍ക്കുന്ന നമൂക്കു ചുറ്റുമുള്ള അരാഷ്ട്രീയരായ യുവാക്കള്‍ ഒരിക്കലും സമൂഹത്തിനു ഗുണം ചെയ്യുകയില്ല എന്നും മുസാഫിര്‍ എഫ് സി രാമന്തളി അതില്‍ നിന്നും തികച്ചും വ്യതിരിക്തത പുലര്‍ത്തുന്ന ഒരു പ്രാദേശിക കൂട്ടായ്മയാണെന്നും അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് നാട്ടുകാരുടെ കടമയാണെന്നും ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പ്ര ത്യേകം എടുത്തു പറഞ്ഞു . വരും തലമുറയ്ക്ക് മാതൃകാപരവും, പ്രചോധനവുമാണ് മുസാഫിര്‍ എഫ് സി യുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളും, വരാനിരിക്കുന്ന പരിപാടികള്‍ എന്നും അദ്ദേഹംകൂട്ടി ചേര്‍ത്തു.


മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ബ്രോഷര്‍ പ്രകാശനം കെ. പി.അഹമദ് ഹാജിയില്‍ നിന്നും അഷ്‌റഫ് രാമന്തളി ഏറ്റുവാങ്ങി. മെഗാ റാഫല്‍ ഡ്രോ വിജയികള്‍ക്ക് സര്‍ക്കിള്‍ഇന്‍സ്‌പെക്ടര്‍ സമ്മാനദാനം നടത്തി,കേരളാ സെവന്‍സ് ഫുട്ബാള്‍ അസോസിയേഷന്‍ ( കണ്ണൂര്‍ കാസര്‍കോട് ജില്ല) ഈ വര്‍ഷത്തെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത മുഹാദ് അഹമദിനു പ്രശസ്ത ഫുട്ബാള്‍ താരം മുഹമ്മദ് റഫീക്ക് പടന്ന ഉപഹാരം നല്‍കി .

മുസാഫിര് എഫ് സി യുടെ ഈ വര്‍ഷത്തെ ജേഴ്‌സി മുഹമ്മദ് റഫീക്കില്‍ നിന്നും ക്ലബ് ക്യാപ്റ്റന്‍ ഉസാമ സലാം ഏറ്റുവാങ്ങി. മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ചെയര്‍മാന്‍ ജലീല്‍ രാമന്തളി വിശിഷ്ട വ്യക്തികള്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി . സി .കെ അഹമദ് ഹാജി, മെഡിക്കല്‍ ക്യാമ്പ് കണ്‍വീനര്‍മാരായ മുഹമമദ് ശാഫി യു,നൗഷാദ് സംബന്ധിച്ചു.




Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.