Latest News

കേബിള്‍ ടിവി ജീവനക്കാരന്‍ ഷോക്കേറ്റു മരിച്ചു

തൊടുപുഴ:[www.malabarflash.com] കേബിള്‍ ടിവി ജീവനക്കാരന്‍ വൈദ്യുതിലൈനില്‍ നിന്നു ഷോ ക്കേ റ്റു മരി ച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്കു പരിക്കേറ്റു. കാളകെട്ടി മൈലേട്ട് അലക്‌സ് രാജന്‍(23)ആണു മരിച്ചത്. മല്ലികശേരി സ്വദേശി അരുണ്‍ കൃഷ്ണന്‍(27) പാലക്കാട് സ്വദേശി മണികണ്ഠന്‍(25)എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ മേലുകാവ് കാഞ്ഞിരം കവലയ്ക്കു സമീപമാണ് അപകടമുണ്ടായത്. കേബിള്‍ ലൈനില്‍ ജോലിചെയ്യുന്നതിനായി മരത്തില്‍ ഗോവണിചാരി കയറുന്നതിനിടെ ഗോവണി മറിഞ്ഞ് സമീപത്തെ വൈദ്യുതിലൈനിലേക്കു വീഴുകയായിരുന്നു.

വിവരമറിഞ്ഞ നാട്ടുകാരും മേലുകാവ് പോലീസും ചേര്‍ന്നു മൂവരെയും തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അലക്‌സ് രാജന്റെ ജീവന്‍ രക്ഷിക്കാനായില്ല.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.