കണ്ണൂര്‍:[www.malabarflash.com] ഒളിച്ചോടി നാട്ടില്‍ തിരികെ എത്തിയ കമിതാക്കളെ മാതാപിതാക്കള്‍ കയ്യൊഴിഞ്ഞു. എറണാകുളത്തു ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥിനിയായ വെള്ളൂരിലെ 19കാരിയും പെരുവാമ്പയിലെ പെയിന്റിംഗ് തൊഴിലാളിയായ 24 കാരനുമാണു മൂന്നുദിവസം മുമ്പ് ഒളിച്ചോടിയത്.
വെളളിയാഴ്ചയാണ് കമിതാക്കള്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. മാതാപിതാക്കളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയപ്പോള്‍ കമിതാക്കള്‍ പറഞ്ഞത് തങ്ങള്‍ വിവാഹം ചെയ്യാന്‍ പോകുന്നുവെന്നാണ്. ഇതുകേട്ട ഇരുകൂട്ടരുടെയും മാതാപിതാക്കള്‍ മക്കളെ വേണ്ടെന്നു പറഞ്ഞു തിരിച്ചുപോയി.
നഴ്സിംഗ് പഠനം മതിയാക്കിയാണ് യുവതി കാമുകനോടൊപ്പം നാടുവിട്ടത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment