പഴയങ്ങാടി:[www.malabarflash.com] ഗള്‍ഫില്‍ പോകേണ്ടദിനം കാണാതായ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ശ്രീസ്ഥ പടിഞ്ഞാറെ വീട്ടില്‍ അനീഷി (31)നെയാണ് ശനിയാഴ്ച രാവിലെ ചീമേനി പുറക്കുന്നില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഗള്‍ഫില്‍ ജോലി ശരിയായതിനാല്‍ എട്ടാം തീയതി പോകുമെന്ന് അനീഷ് വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ബന്ധുവീടുകളില്‍ പോകാനുണ്ടെന്ന് പറഞ്ഞ് അന്നു രാവിലെ ടിപ്പര്‍ ലോറി ഉടമയായ നെരുവമ്പ്രത്തെ രതീഷിന്റെ കെ.എല്‍ 59-609 ഇന്റിക്ക കാര്‍ വാങ്ങി അതുമായി പോയതായിരുന്നു അനീഷ്.
ഉച്ചയോടെ സുഹൃത്തുക്കള്‍ അനീഷിനെ വിമാനത്താവളത്തില്‍ എത്തിക്കാന്‍ വാഹനവുമായി എത്തിയിരുന്നു. എന്നാല്‍ അനീഷ് തിരിച്ചെത്തിയില്ല. ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ ഒരുക്കിവച്ചിരുന്ന ബാഗ് പരിശോധിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് അതിനകത്തുണ്ടായിരുന്നു. എന്നാല്‍ വിസയോ ടിക്കറ്റിന്റെ കോപ്പിയോ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.
പോലീസ് അന്വേഷിച്ചുവരുന്നതിനിടയിലാണ് ശനിയാഴ്ച രാവിലെ പുറക്കുന്നില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. ടിപ്പര്‍ ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അനീഷ്. നാരായണന്‍-കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: സനില. അഭിജിത്ത് ഏകമകന്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment