Latest News

കാരായി രാജനെ വിജയിപ്പിക്കണമെന്ന് രണ്‍ജി പണിക്കര്‍

തലശ്ശേരി: [www.malabarflash.com] കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന സിപിഎം നേതാവ് കാരായി രാജനെ ജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി സംവിധായകനും നടനുമായ രണ്‍ജി പണിക്കറുടെ സന്ദേശം.

വാട്‌സ് ആപ് വീഡിയോ വഴിയാണ് രണ്‍ജി പണിക്കറുടെ സന്ദേശം പ്രചരിക്കുന്നത്. കാരായി രാജന്‍ തന്റെ സുഹൃത്തും സഖാവുമാണെന്ന് പരിചയപ്പെടുത്തുന്ന വിഡിയോയില്‍ വിജയം സുനിശ്ചിതമായ രാജനെ പിന്തുണക്കണമെന്നാണ് അഭ്യര്‍ഥിക്കുന്നത്.

മതേതര ജനാധിപത്യവിശ്വാസികളുടെയെല്ലാം പിന്തുണയും സഹായവും കാരായിക്ക് ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. രാഷ്ട്രീയകേസില്‍ ഉള്‍പ്പെടുത്തി സ്വന്തംനാട് സന്ദര്‍ശിക്കാന്‍ പോലും അവസരം നിഷേധിക്കപ്പെട്ടയാളാണ് കാരായി. ഏത് കേസായാലും നിയമത്തിന് മുന്നില്‍ കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയെന്നാണ് നമ്മുടെ നിയമസംഹിത അനുശാസിക്കുന്നത്.

നിലവിലുള്ള നിയമപ്രകാരം സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അര്‍ഹതയും യോഗ്യതയും എന്റെ സുഹൃത്തും സഖാവുമായ കാരായി രാജനുണ്ട്. സമ്മതിദായകരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ഥിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. എന്നാല്‍ സ്ഥാനാര്‍ഥിയുടെ അസാന്നിധ്യത്തിലും പാട്യത്തെ പാര്‍ടി പ്രവര്‍ത്തകരും തൊഴിലാളികളും സാധാരണജനങ്ങളും ആവേശകരമായ പ്രവര്‍ത്തനം നടത്തുകയാണ്.

പാട്യത്ത് കാരായിയുടെ വിജയം സുനിശ്ചിതമാണെന്ന് മനസിലാക്കുന്നു. കേവലമായ വിജയത്തിനപ്പുറം വന്‍ഭൂരിപക്ഷത്തോടെയുള്ള ജനവിധിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. പാട്യത്ത് നിന്ന് ജനപ്രതിനിധിയാകാനുള്ള അദ്ദേഹത്തിന്റെ മത്സരം വളരെ ധീരതയാര്‍ന്നതാണ്. സ്വന്തം സമ്മതിദായകരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ഥിക്കാന്‍ സാധിക്കാതെ പോയ സ്ഥാനാര്‍ഥി എന്ന കാര്യം മനസിലാക്കി കാരായി രാജനെ വലിയഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും രണ്‍്ജി പണിക്കര്‍ അഭ്യര്‍ഥിച്ചു.

ഫസല്‍വധക്കേസില്‍ പ്രതിയായ കാരായി രാജന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ സോഷ്യല്‍ മീഡിയവഴിയാണ് പ്രചരണം നടത്തുന്നത്. കാരായി രാജന്റെ സഹോദരന്‍ കാരായി ചന്ദ്രശേഷരന്‍ തലശ്ശേരി നഗരസഭയുടെ 16ാം വാര്‍ഡായ ചെള്ളക്കരയില്‍നിന്ന് മത്സരിക്കുന്നുണ്ട്.




Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.