ആലക്കോട്:[www.malabarflash.com] നാലുമാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം വാട്ടര്‍ ടാങ്കിനുള്ളില്‍ കണെ്ടത്തി. കൊട്ടയാട് കൂളാംബിയില്‍ പെണ്ണയില്‍ ശ്രീധരന്‍-ഷൈലജ ദമ്പതികളുടെ മകള്‍ ശ്രുതിയുടെ മൃതദേഹമാണ് വീടിനു സമീപമുള്ള ജലനിധി പദ്ധതിയുടെ കുടിവെള്ള വിതരണ വാട്ടര്‍ ടാങ്കില്‍ ചൊവ്വാഴ്ച രാവിലെ ഏഴോടെ കണെ്ടത്തിയത്.
വിവാഹം കഴിഞ്ഞതിനു ശേഷം യുവതി ഭര്‍ത്താവ് വിനീഷിന്റെ തറവാടിനു സമീപം കുടില്‍ കെട്ടി താമസിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടു മുതല്‍ യുവതിയെ വീട്ടില്‍ നിന്നു കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വാട്ടര്‍ ടാങ്കില്‍ മൃതദേഹം കണെ്ടത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു.
ആലക്കോട് സിഐ എ.വി. ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment