ബേക്കല്‍:[www.malabarflash.com] മൊബൈല്‍ ഫോണ്‍ ചാറ്റിംഗില്‍ കുടുങ്ങുകയും പരിചയപ്പെടുകയും ചെയ്ത അജ്ഞാതനായ മലയാളിയെയും തേടി വീടുവിട്ടിറങ്ങിയ പ്രതിശ്രുത വധുവിനെ മുംബൈ പൂനെ റെയില്‍വേ സ്റ്റേഷനില്‍ അലഞ്ഞു തിരിയുന്നതിനിടയില്‍ മലയാളി വ്യാപരി രക്ഷപ്പെടുത്തി.
ബേക്കല്‍ സ്വദേശിനിയായ 19കാരിയാണ് അജ്ഞാതനായ കൂട്ടുകാരനെ തേടി കഴിഞ്ഞ ദിവസം പൂനെയിലേക്ക് മുങ്ങിയത്. പൂന റെയില്‍വേ സ്റ്റേഷനിലിറങ്ങി അലഞ്ഞു തിരിയുന്നതിനിടയില്‍ പെണ്‍കുട്ടിയുടെ നീക്കത്തില്‍ സംശയം തോന്നിയ റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടല്‍ നടത്തുന്ന തലശ്ശേരി സ്വദേശി ഫറൂഖ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ബേക്കലില്‍ നിന്ന് നാടുവിട്ടതാണെന്ന് വ്യക്തമായത്.
പെണ്‍കുട്ടിയെ വളരെ സുരക്ഷിതയായി ഫാറൂഖ് തന്റെ കുടുംബം താമസിക്കുന്ന വീട്ടിലെത്തിക്കുകയും വിവരം ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര് യു.പ്രേമനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ഡോ.എസ്.ശ്രീനിവാസന്റെ പ്രത്യേക നിര്‍ദ്ദേശമനുസരിച്ച് ബേക്കല്‍ അഡി. എസ്.ഐ. പി.പി.നാരായണനും സംഘവു പൂനെയിലേക്ക് തിരിച്ചു.
അവര്‍ ചൊവ്വാഴ്ച രാവിലെ പൂനെയിലെ ഫാറൂഖിന്റെ വീട്ടിലെത്തി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും നാട്ടിലേക്ക് തിരിക്കുകയും ചെയ്തിട്ടുണ്ട്.
ബേക്കല്‍ സ്വദേശിയായ യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ബേക്കല്‍ യുവാവ് പിന്‍മാറിയിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment