Latest News

മഞ്ചേശ്വരം സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

മസ്‌ക്കത്ത്: [www.malabarflash.com] ഒമാനില്‍ റോഡുമുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു. മഞ്ചേശ്വരം കടമ്പാര്‍ അരിമലയിലെ എ എസ് അബൂബക്കര്‍-ആഇശ ദമ്പതികളുടെ മകന്‍ നൗഫല്‍ (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടം.

റോഡ് മുറിച്ചുകടക്കുന്നതിനിടെ നൗഫലിനെ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

സഹോദരങ്ങള്‍: നൗഷാദ്, നൗഫീഖ്, നൗഷത്ത്, നൗഷീന. കഴിഞ്ഞ മാസം 22നാണ് ഒമാനിലേക്ക് പോയത്.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.