മലപ്പുറം:[www.malabarflash.com] തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ സംവരണാടിസ്‌ഥാനത്തില്‍ സ്‌ഥാനാര്‍ത്ഥിയാകാന്‍ സ്‌ത്രീകളെ തപ്പി പാര്‍ട്ടിക്കാര്‍ പരക്കം പായുമ്പോള്‍ വനിതാ സ്‌ഥാനാര്‍ത്ഥികളില്‍ ചിലരുടെ പോസ്‌റ്ററിലും ഫ്‌ളക്‌സിലും പ്രദര്‍ശിപ്പിച്ചിട്ടുള്ളത് ഭര്‍ത്താവിന്റെ ചിത്രം. മലപ്പുറത്താണ് ഈ ആശയം വ്യാപകമാകുന്നത്. ഐയു എംഎല്‍, എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികളായ സ്‌ത്രീകള്‍ തങ്ങളുടെ ചിത്രങ്ങള്‍ക്ക് പകരമായി പോസ്‌റ്ററിലും ബാനറിലും ഉപയോഗിച്ചത് ഭര്‍ത്താവിന്റെ പടമാണ്.
പെരിന്തല്‍മണ്ണയ്‌ക്ക് അടുത്ത് കരുവമ്പാലം പഞ്ചായത്തിലെ വളപുരം മേഖലയിലും മഞ്ചേരി മുനിസിപ്പാലിറ്റിയിലുമാണ് ഈ ട്രന്റ്. നാടിന്റെ വികസനത്തിനായി ഭാര്യയ്‌ക്ക് വോട്ട് ചെയ്യണമെന്ന് പോസ്‌റ്ററിലും ഫ്‌ളക്‌സിലും കൈകൂപ്പി നില്‍ക്കുന്ന ഭര്‍ത്താവ് അഭ്യര്‍ത്ഥിക്കുന്നു. സംഭവം സോഷ്യല്‍ മീഡിയയിലും ഹിറ്റായി മാറിയതോടെ കൂടുതല്‍ പേര്‍ ഈ ആശയവുമായി മുന്നോട്ടു വന്നിട്ടുണ്ട്. അതേസമയം വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ 'സ്‌ഥാനാര്‍ഥി സാറാമ്മ' കള്‍ തന്നെ പ്രചരണത്തിനായി ഇറങ്ങുമെന്നാണ് പ്രാദേശിക നേതാക്കളും പറയുന്നത്.
വനിതാ സംവരണ മണ്ഡലത്തിലാണ് നില്‍ക്കുന്നതെങ്കിലും പ്രാദേശികനേതാവായ ഭര്‍ത്താവിനുള്ള സ്വാധീനം വോട്ടെടുപ്പില്‍ ഭൂരിപക്ഷം കുട്ടുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഈ ആശയം പരിഗണിച്ചിട്ടുള്ളത്. പാര്‍ട്ടി അറിഞ്ഞു ചെയ്യുന്ന കാര്യങ്ങളല്ല ഇതെന്നും പോസ്‌റ്ററുകളല്ലേ അവ പിന്നീട് മറഞ്ഞു പോകുമെന്നുമാണ് പല ഭര്‍ത്താക്കന്മാരുടെയും അഭിപ്രായം.

അതേസമയം മതപരമായ നിയന്ത്രണങ്ങളാകാം ഇതിന് പിന്നിലെന്ന സംശയങ്ങള്‍ നിശ്ശേഷം തള്ളിയിട്ടുണ്ട്. ഭാര്യയെക്കാള്‍ കൂടുതല്‍ പ്രസിദ്ധന്‍ ഭര്‍ത്താവായതിനാല്‍ പാര്‍ട്ടിക്കാര്‍ തന്നെ ഭര്‍ത്താവിന്റെ തല വെച്ച് വോട്ട് പിടിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് ഭര്‍ത്താക്കന്മാര്‍ പറയുന്നത്. അടുത്ത റൗണ്ട് പ്രചരണങ്ങളില്‍ ഭാര്യയുടെ തലയുണ്ടാകുമെന്നും ഇവര്‍ ഉറപ്പു പറയുന്നു.
Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment