21 വാര്‍ഡുളള ഉദുമയില്‍ മുസ്‌ലിം ലീഗ് 8 സീററ് വേണമെന്ന ആവശ്യവുമായി ഉറച്ച് നിന്നതോടെയാണ് തര്‍ക്കത്തിന് തുടക്കമായത്.
ഏറെ വിജയ സാധ്യതതയുളള കരിപ്പോടിയും പാലക്കുന്നും അടക്കമുളള വാര്‍ഡുകളിലാണ് ലീഗ് അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ ഇതിന് കോണ്‍ഗ്രസ്സ് തയ്യാറായില്ല. ഇതേ തുടര്‍ന്ന് യു.ഡി.എഫ് യോഗം അലസിപ്പിരിയുകയായിരുന്നു.
ഇതേ തുടര്‍ന്ന് അടിയന്തിരമായി വിളിച്ചു ചേര്‍ത്ത മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിററിയുടെ യോഗത്തില്‍ 8 സീറെറന്ന തീരുമാനവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തി പ്രചരണത്തിനിറങ്ങാനും തീരുമാനിച്ചതിന് തെട്ടു പിന്നാലെ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിററിയും യോഗം ചേരുകയും 21 വാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കാനും തീരുമാനിച്ചു.
പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് ഉദുമ മണ്ഡലം കമ്മിററിയുടെ യോഗം ശനിയാഴ്ച വൈകുന്നേരം ചട്ടഞ്ചാലില്‍ ചേരുന്നുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment